/sathyam/media/media_files/2026/02/06/1001641260-2026-02-06-09-06-13.webp)
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്.
ട്രിവാൻഡ്രം ക്ലബ്ബിന് സമീപമുണ്ടായ അപകടത്തിൽ ഇരുചക്ര വാഹനയാത്രക്കാരായ നിവേദിത് കൃഷ്ണ,സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്.
അപകടത്തിന് ശേഷം മണിയൻപിള്ള രാജുവിന്റെ വാഹനം നിർത്താതെ പോയെന്നാണ് പരാതി. കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്നലെ രാത്രി രണ്ടുവട്ടം പൊലീസ് മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തിയിരുന്നു.
അപകടത്തിന് പിന്നാലെ റോഡിൽ നിന്ന് തെറിച്ചുവീണ യുവാക്കളുടെ കാലിനും കഴുത്തിനുമടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടായിട്ടും മണിയൻ പിള്ള രാജു യുവാക്കൾക്ക് പ്രഥമ ശുശ്രൂഷ നൽകാനോ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം, അപകടമുണ്ടാക്കിയ കാറുമായി മണിയൻപിള്ള രാജു ഇന്ന് സ്റ്റേഷനിൽ ഹാജരാകുമെന്ന് പൊലീസിനെ അറിയിച്ചു.
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് ഹാജരാവുക.കാർ ഓടിച്ചത് മണിയൻപിള്ള രാജു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us