കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികത്തിൻ്റെ പേരിൽ മൂന്നര കോടിയുടെ കൊള്ള. 2031ൽ വരുന്ന ആഘോഷത്തിന് ഇപ്പോഴേ പാഴ്ചിലവ്. വിദേശത്ത് നിന്നടക്കം അതിഥികളെ എത്തിക്കുന്നതിനുള്ള യാത്രാ ചെലവ് ഒന്നര കോടിയോളം. ശമ്പളം, പെൻഷൻ കൊടുക്കാൻ പണമില്ലാതെ നട്ടം തിരിയുന്ന സര്ക്കാർ 5വർഷം കഴിഞ്ഞുള്ള ആഘോഷത്തിന് ഖജനാവ് കാലിയാക്കുന്നു. പിണറായി സർക്കാരിൻ്റെ കടുംവേട്ടുകളിൽ ഒരെണ്ണം പുറത്തേക്ക്

സാധാരണക്കാർക്ക് ഇതിൽ നിന്ന് എന്ത് ഗുണം ലഭിക്കുമെന്ന ചോദ്യം ബാക്കിയാണ്.

New Update
pinarayi cabinet

തിരുവനന്തപുരം: കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികത്തിൻ്റെ പേരിൽ മൂന്നര കോടിയുടെ കൊള്ള.

Advertisment

2031ൽ വരുന്ന ആഘോഷത്തിന് ഇപ്പോഴേ പാഴ്ചിലവ്. വിദേശത്ത് നിന്നടക്കം അതിഥികളെ എത്തിക്കുന്നതിനുള്ള യാത്രാ ചെലവ് ഒന്നര കോടിയോളം.

ശമ്പളം, പെൻഷൻ കൊടുക്കാൻ പണമില്ലാതെ നട്ടം തിരിയുന്ന സര്ക്കാർ 5വർഷം കഴിഞ്ഞുള്ള ആഘോഷത്തിന് ഖജനാവ് കാലിയാക്കുകയാണ്.

പിണറായി സർക്കാരിൻ്റെ കടുംവേട്ടുകളിൽ ഒരെണ്ണം പുറത്തേക്ക് വന്നത് കേരളത്തെ ഞെട്ടിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് അരികിൽ നിൽക്കവേ രാഷ്ട്രീയ ലാഭം നോക്കിയാണ് ഈ പരിപാടിയെന്നു ആക്ഷേപം ഉയർന്നിട്ടുണ്ട്.

 2031-ൽ കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന ‘വിഷൻ 2031 – ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി’ എന്ന പരിപാടിക്കായി 3.30 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

ജനുവരി 30-ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

 മൂന്ന് ദിവസം (ഫെബ്രുവരി 15 മുതൽ 17 വരെ) തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിക്കായി അനുവദിച്ചിരിക്കുന്ന തുക കേട്ടാൽ ഞെട്ടും.

വിമാനയാത്രയ്ക്ക് മാത്രം 1.33 കോടി: വിദേശത്ത് നിന്നും മറ്റും അതിഥികളെ എത്തിക്കുന്നതിനുള്ള യാത്രാ ചെലവിനായി മാത്രം ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഉദ്ഘാടന മാമാങ്കം: ഉദ്ഘാടന ചടങ്ങിനും സ്റ്റേജ് കെട്ടാനുമായി 70 ലക്ഷം രൂപ.

ഭക്ഷണവും താമസവും: ഭക്ഷണത്തിന് 45 ലക്ഷവും താമസം ഒരുക്കാൻ 13.52 ലക്ഷവും പ്രത്യേകം അനുവദിച്ചു.

മറ്റ് ചെലവുകൾ: കിറ്റുകൾക്കായി 8.35 ലക്ഷവും സമാപന സമ്മേളനത്തിന് 30 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.

സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ അന്താരാഷ്ട്ര സെമിനാറിൽ ഡൊമെയ്ൻ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ എന്നിവർ പങ്കെടുക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

എന്നാൽ സാധാരണക്കാർക്ക് ഇതിൽ നിന്ന് എന്ത് ഗുണം ലഭിക്കുമെന്ന ചോദ്യം ബാക്കിയാണ്.

സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ധനവകുപ്പ് ആവർത്തിക്കുമ്പോഴാണ് പ്ലാനിംഗ് ആൻ്റ് എക്കണോമിക് അഫയേഴ്സിൽ നിന്ന് ഈ ‘കടുവെട്ട്’ ഉത്തരവ് വന്നിരിക്കുന്നത്.

ഐ&പിആർഡി , സി-ഡിറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പരിപാടിയുടെ സംഘാടന ചുമതല. നേരത്തെ ഉത്തരവ് ഇറക്കിയത്തിന് പിന്നിലും ഒരു കള്ളക്കളി ഉണ്ട്.

തിരഞ്ഞെടുപ്പ് പെരുമാറ്റ്ചട്ടം വന്നാലും പരിപാടി നടത്തുകയാണ് ലക്ഷ്യം. സർക്കാരിൻ്റെ പ്രചാരണം ലക്ഷ്യമിട്ടാണ് ഇത് നടത്തുന്നത് എന്ന ആക്ഷേപവും ശക്തമാണ്

Advertisment