ഭിന്നശേഷി വിഭാ​ഗത്തിലുള്ളവർ താമസിക്കുന്ന വീടുകൾ ഉൾപ്പെടെയുള്ളിടങ്ങളിൽ കുടിവെള്ള ചാർജിൽ ഇളവ് അനുവദിക്കാൻ ഉത്തരവായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ

40 ശതമാനമോ അതിലധികമോ ഓട്ടിസം ബാധിച്ച അംഗങ്ങളുള്ള കുടുംബങ്ങൾ, 40 ശതമാനമോ അതിലധികമോ അംഗവൈകല്യം ബാധിച്ചവർ താമസിക്കുന്ന കുടുംബങ്ങൾ, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും സൗജന്യമായി സേവനം നൽകുന്നതുമായ അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ എന്നീ വിഭാഗങ്ങൾക്കാകും ഉത്തരവ് പ്രകാരം ഇളവ് അനുവദിക്കുന്നത്.

New Update
roshi augustin

തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ഭിന്നശേഷി വിഭാ​ഗത്തിലുള്ളവർ താമസിക്കുന്ന വീടുകൾക്കും കുടിവെള്ള ചാർജിൽ ഇളവ് അനുവദിക്കാൻ ഉത്തരവായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

Advertisment

സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയാണ് അവശത അനുവഭിക്കുന്ന വിഭാഗങ്ങൾക്ക് വെള്ളക്കരത്തിന്റെ വർധനവിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. 

40 ശതമാനമോ അതിലധികമോ ഓട്ടിസം ബാധിച്ച അംഗങ്ങളുള്ള കുടുംബങ്ങൾ, 40 ശതമാനമോ അതിലധികമോ അംഗവൈകല്യം ബാധിച്ചവർ താമസിക്കുന്ന കുടുംബങ്ങൾ, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും സൗജന്യമായി സേവനം നൽകുന്നതുമായ അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ എന്നീ വിഭാഗങ്ങൾക്കാകും ഉത്തരവ് പ്രകാരം ഇളവ് അനുവദിക്കുന്നത്.

നിർധനരായവർക്കും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ജലം എത്തിക്കുന്നതിൽ അതോറിറ്റിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ മറികടന്നുകൊണ്ട് തന്നെ ഈ ഇളവുകൾ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Advertisment