കിളിമാനൂരിൽ ചപ്പുചവറുകൾക്കിട്ട തീ പടർന്ന് പിടിച്ചത് 30 ഏക്കറോളം ഭൂമിയിൽ. വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത ദുർഘടമായ ഭൂപ്രകൃതിയായതിനാൽ തീ അണയ്ക്കാൻ ആറു മണിക്കൂറോളം സമയമെടുത്തു

ജനവാസ മേഖലയ്ക്ക് തൊട്ടടുത്തുള്ള കുന്നിൻ പ്രദേശത്താണ് തീ പടർന്നത് എന്നത് വലിയ ആശങ്ക സൃഷ്ടിച്ചു.

New Update
fire force

കിളിമാനൂർ: കിളിമാനൂർ ചാരുപാറ ജപ്പാൻ കുന്നിൽ ശനിയാഴ്ച ഉണ്ടായ വൻ തീപിടിത്തത്തിൽ 30 ഏക്കറോളം ഭൂമി കത്തിയമർന്നു.

Advertisment

സ്വകാര്യ വ്യക്തി ചപ്പുചവറുകൾക്ക് തീയിട്ടതിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ജനവാസ മേഖലയ്ക്ക് തൊട്ടടുത്തുള്ള കുന്നിൻ പ്രദേശത്താണ് തീ പടർന്നത് എന്നത് വലിയ ആശങ്ക സൃഷ്ടിച്ചു.


വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത ദുർഘടമായ ഭൂപ്രകൃതിയായതിനാൽ തീ അണയ്ക്കാൻ ഫയർഫോഴ്സും നാട്ടുകാരും കഠിനമായി പരിശ്രമിച്ചു. 


വെഞ്ഞാറമൂട്ടിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ആറ് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

റബ്ബർ തോട്ടത്തിലെ മരങ്ങളും അടിക്കാടും ഉൾപ്പെടെ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. വെള്ളം എത്തിക്കാൻ പ്രയാസപ്പെട്ടത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചെങ്കിലും രാത്രിയോടെ സ്ഥിതിഗതികൾ ശാന്തമായി. നിലവിൽ ഭീഷണി ഒഴിവായതായി അധികൃതർ അറിയിച്ചു.

Advertisment