ശബരിമല കൊടിമര പുനർനിർമാണം; സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ തേടി വിജിലൻസ്. ആവശ്യമെങ്കിൽ സെലിബ്രിറ്റികളുടെ മൊഴിയെടുക്കും

നടന്മാരായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ്, സുധീര്‍ കരമന, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്

New Update
1001652258

തിരുവനന്തപുരം : ശബരിമലയിലെ കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയവരുടെ വിവരങ്ങൾ വിജിലൻസ് ശേഖരിക്കുന്നു. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികളിലേക്കാണ് വിജിലൻസ് കടന്നത് .

Advertisment

ഇതിനായി രേഖകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. എല്ലാവരെയും നേരിൽക്കണ്ട് മൊഴിയെടുക്കാനാണ് വിജിലൻസിന്റെ ശ്രമം.

അഭിഭാഷക കമ്മീഷനായിരുന്ന എഎസ്പി കുറുപ്പ്, തിരുവാഭരണം കമ്മീഷണർ, ശില്പി വെങ്കിടേഷ് എന്നിവരെയും വിവര ശേഖരണത്തിനായി വിജിലൻസ് വിളിച്ചുവരുത്തും.

അന്വേഷണം വേഗത്തിലാക്കാൻ ലഭിച്ച ഉന്നത തല നിർദ്ദേശത്തിൻ്റെ ഭാഗമായാണ് നടപടി.

ശബരിമലയിലെ കൊടിമരത്തിന് സ്വർണം സംഭാവന നല്‍കിയവരില്‍ സിനിമാ മേഖലയില്‍ നിന്നുളളവരടക്കമുണ്ട്.

 സംഭാവന നല്‍കിയവര്‍ സ്വര്‍ണപ്പാളികള്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമ സ്ഥാപനം പുറത്ത് വിട്ടിരുന്നു. നടന്മാരായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ്, സുധീര്‍ കരമന, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്.

 എന്നാൽ അഭിഭാഷക കമ്മീഷണര്‍ എഎസ്പി കുറുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഗോപി മാത്രമാണ് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉളളത്. ഇത് സംബന്ധിച്ച വിവരങ്ങളും വിജിലൻസ് ശേഖരിക്കുന്നുണ്ട്

Advertisment