മലയോര വികസന പ്രവർത്തനങ്ങൾക്കായി മലയോര വികസന എംപവേർഡ് കമ്മിറ്റി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനം. മുഖ്യമന്ത്രി ചെയർപേഴ്സണും കൃഷി, വനം മന്ത്രിമാർ വൈസ് ചെയർപേഴ്സൺമാരും ചീഫ് സെക്രട്ടറി കൺവീനറുമാകും

പശ്ചിമഘട്ട സമ്പദ് വ്യവസ്ഥയെ ചരക്ക് അധിഷ്ഠിതത്തിൽനിന്ന് "മൂല്യവർധിത'ത്തിലേക്ക് മാറ്റും. വന്യജീവി ആക്രമണത്തിലൂടെ വിള നഷ്ടപ്പെടുന്ന കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും.

New Update
img(19)

തിരുവനന്തപുരം: മലയോര വികസന പ്രവർത്തനങ്ങൾക്കായി മലയോര വികസന എംപവേർഡ് കമ്മിറ്റി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ചെയർപേഴ്സണും കൃഷി, വനം മന്ത്രിമാർ വൈസ് ചെയർപേഴ്സൺമാരും ചീഫ് സെക്രട്ടറി കൺവീനറുമാകും. 

Advertisment

ആധുനിക സാങ്കേതികവിദ്യയും ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കലും ഉപയോഗിച്ച് മനുഷ്യ-–വന്യജീവി സംഘർഷത്തിന് "സീറോ- കാഷ്വാലിറ്റി’ നയം നടപ്പാക്കുകയാണ് കമ്മിറ്റിയുടെ ഒരു ലക്ഷ്യം.

പശ്ചിമഘട്ട സമ്പദ് വ്യവസ്ഥയെ ചരക്ക് അധിഷ്ഠിതത്തിൽനിന്ന് "മൂല്യവർധിത'ത്തിലേക്ക് മാറ്റും. വന്യജീവി ആക്രമണത്തിലൂടെ വിള നഷ്ടപ്പെടുന്ന കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും.

പാരിസ്ഥിതിക ചട്ടങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, മലയോര ഹൈവേ, റോപ് വേകൾ, എയർസ്ട്രിപ്പുകൾ തുടങ്ങിയ പദ്ധതികൾക്കുള്ള തടസ്സങ്ങൾ നീക്കും. 

പരിസ്ഥിതി സംവേദനക്ഷമതയുള്ള മേഖലകളുടെ അതിരുകൾ അന്തിമമാക്കുകയും വനേതര ഭൂമികളിൽ പട്ടയം വിതരണം വേഗത്തിലാക്കുകയും ചെയ്യും.


കാർഷിക വിളകളുടേയും സുഗന്ധവ്യഞ്ജനങ്ങളുടേയും വിപണനം ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും. വന്യജീവി സംരക്ഷണ നിയമം ജനാനുകൂലമായി നടപ്പാക്കും. 


ഓരോ മൂന്നു മാസത്തിലും കമ്മിറ്റി യോഗങ്ങൾ കൂടും. ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും കലക്ടർമാരിൽനിന്നും നേരിട്ടും ലഭിക്കുന്ന പദ്ധതികളും വിഷയങ്ങളും ചർച്ച ചെയ്യും.

Advertisment