/sathyam/media/media_files/2026/02/18/1001668544-2026-02-18-07-09-09.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെൻ്റ് നിയമപ്രകാരമുള്ള രജിസ്ട്രേഷൻ ഇല്ലെന്ന് സമ്മതിച്ച് ആശുപത്രി സൂപ്രണ്ട്. രജിസ്ട്രേഷന് നടപടി സ്വീകരിക്കുന്നതായി വാർത്താ കുറിപ്പിൽ ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.
നർകോട്ടിക് ലൈസൻസും ഫയർ എൻഒസിയും ഇല്ലെന്ന് സ്ഥിരീകരിച്ച സൂപ്രണ്ട്, ഫയർ സേഫ്റ്റി ലൈസൻസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതായും വിശദീകരിക്കുന്നു.
ഫാർമസിക് ലൈസൻസ് വേണ്ടെന്നാണ് വിശദീകരണം.
ആശുപത്രിയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരതര പിഴവുണ്ടായി എന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് ആശുപത്രി സൂപ്രണ്ട് വിശദീകരണ കുറിപ്പ് ഇറക്കിയത്.
ഇതിലാണ് ഡോ. വി കൃഷ്ണ വേണി പിഴവുകൾ സമ്മതിക്കുന്നത്.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമുള്ള രജിസ്ട്രേഷന് ജനറൽ ആശുപത്രി അപേക്ഷിച്ചെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ തള്ളുകയായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us