കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്. പണം ഇല്ലെങ്കിൽ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ശബരിമല തീർഥാടകരെ കെഎസ്ആർടിസി ബസിൽ നിന്ന് രാത്രി ഇറക്കിവിട്ട സംഭവം. പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

വിജിലൻസ് വിഭാഗവും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കണ്ടക്ടർ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

New Update
ganesh

തിരുവനന്തപുരം: ശബരിമല തീർഥാടകരെ കെഎസ്ആർടിസി ബസിൽ നിന്ന് രാത്രി ഇറക്കിവിട്ട സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. 

Advertisment

സംഭവത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും ഗണേഷ് കുമാർ അറിയിച്ചു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.


വിജിലൻസ് വിഭാഗവും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കണ്ടക്ടർ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 


രാത്രിയിൽ യാത്രക്കാരെ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. ആരെയും വഴിയിൽ ഇറക്കിവിടരുതെന്ന് സിഎംഡി ഉത്തരവ് നിലവിലുണ്ട്. കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നതെന്നും മന്ത്രി ചോദിച്ചു.

പണം ഇല്ലെങ്കിൽ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. ​പമ്പ​യി​ൽ​നി​ന്നു നി​ല​യ്ക്ക​ൽ സ്റ്റാ​ൻ​ഡി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്ത​വ​രെ​യാ​ണ് വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​ത്. 

നി​ല​യ്ക്ക​ൽ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റം വ​ന​മേ​ഖ​ല​യി​ൽ തീ​ർ​ഥാ​ട​ക​രെ ഇ​റ​ക്കി​വി​ട്ടെ​ന്നാ​ണ് പ​രാ​തി. പ​മ്പ - തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് തീ​ർ​ഥാ​ട​ക​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Advertisment