വർഗീയശക്തികളുടെ പരീക്ഷണമായി പേര് കേട്ട നേമം മതനിരപേക്ഷതയുടെ നാടായി. ഇനിയും ഈ മതനിരപേക്ഷതയും, വികസനവും മുന്നോട്ട് പോകണം. കഴിഞ്ഞ നാലര വർഷത്തിനിടെ മണ്ഡലത്തിൽ നടപ്പിലാക്കിയത് 900 കോടിയുടെ വികസന പദ്ധതിയെന്ന് മന്ത്രി വി. ശിവൻകുട്ടി

കേരള സ്റ്റോറി ആഹാരത്തിന്റെയും, വസ്ത്രത്തിന്റെയും പേരിൽ കേരളത്തിന്റെ മുഖം വികൃതമാക്കുന്ന സിനിമ. ഒന്നാം കേരള സ്റ്റോറി കണ്ട് തള്ളിയവർ പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിച്ചു. രണ്ടാം കേരളസ്റ്റോറി വരുമ്പോഴും അത് തന്നെ ആണ് പറയാൻ ഉള്ളത്.

New Update
v sivankutty

തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. ശിവൻകുട്ടി. നേമത്ത് ഇതുവരെ കൊണ്ടുവന്നത് നിരവധി വികസന പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

വർഗീയശക്തികളുടെ പരീക്ഷണമായി പേര് കേട്ട നേമം മതനിരപേക്ഷതയുടെ നാടായി. ഇനിയും ഈ മതനിരപേക്ഷതയും, വികസനവും മുന്നോട്ട് പോകണം. നേമം മണ്ഡലത്തിൽ വികസന പത്രിക പുറത്തിറക്കി. 

മണ്ഡലത്തിൽ നടപ്പിലാക്കിയത് 900 കോടിയുടെ വികസന പദ്ധതി. നേമം നന്മ തുടരും.

കേരള സ്റ്റോറി ആഹാരത്തിന്റെയും, വസ്ത്രത്തിന്റെയും പേരിൽ കേരളത്തിന്റെ മുഖം വികൃതമാക്കുന്ന സിനിമ. ഒന്നാം കേരള സ്റ്റോറി കണ്ട് തള്ളിയവർ പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിച്ചു. രണ്ടാം കേരളസ്റ്റോറി വരുമ്പോഴും അത് തന്നെ ആണ് പറയാൻ ഉള്ളത്.

കേരള സ്റ്റോറിയുടെ ബദൽ വികസനം ആണ്. കേരളത്തിന്റെ മതനിരപേക്ഷതയാണ്‌. ബിജെപി യുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിൽ കയ്യൊപ്പ് വഹിച്ചവരാണ് നേമം സ്വദേശികൾ. 

പുതിയ വികസന പാത ഉണ്ടാവാൻ ജനങ്ങൾ സഹകരിച്ചു മുന്നോട്ട് പോകണം. എം എൽ എ എന്ന നിലയിൽ രണ്ട് തവണ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. 

Advertisment