ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയയിലെ പിഴവിൽ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറിനേയും നഴ്സിനേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു

ശസ്ത്രക്രിയ നടത്തിയ ഡോ.ജെ ഷാഹിദയെയും നഴ്സിങ് ഓഫീസർ പി എസ് ധന്യയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർ‌പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

New Update
SUSPENDED

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയയിലെ പിഴവിൽ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്. 

Advertisment

ശസ്ത്രക്രിയ നടത്തിയ ഡോ.ജെ ഷാഹിദയെയും നഴ്സിങ് ഓഫീസർ പി എസ് ധന്യയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർ‌പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശസ്ത്രക്രിയയിൽ പിഴവുണ്ടായതിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ ആരോ​ഗ്യമന്ത്രി വീണാ ജോർജ്‌ അറിയിച്ചിരുന്നു. വിദഗ്ധസമിതിയെ അന്വേഷണത്തിന് നിശ്ചയിച്ചിട്ടുണ്ട്. 

തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസറും ഫോറന്‍സിക് വിഭാഗം മേധാവിയും സര്‍ജറി വിഭാഗം പ്രൊഫസറുമാണ് അന്വേഷണസംഘത്തിലുള്ളത്.

Advertisment