/sathyam/media/media_files/2025/09/27/bjp-2025-09-27-07-38-27.jpg)
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം .
പാർട്ടി വിജയ സാധ്യത വെച്ച് പുലർത്തുന്ന 35 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവർത്തനം കുറ്റമറ്റതായി മുന്നോട്ട് പോവുക എന്ന ലക്ഷ്യമാണ് ബി ജെ പിക്ക് .
പ്രചാരണത്തിനായി ദേശീയ നേതാക്കൾ അടക്കമുള്ളവർ എത്തും.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ ഇതിനോടകം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ജില്ലകളുടേയും നിയോജക മണ്ഡലങ്ങളുടേയും ചുമതലക്കാരായ നേതാക്കൾ ശക്തി കേന്ദ്ര ഇൻചാർജ് മാരുടെ അടക്കം യോഗങ്ങളിൽ പങ്കെടുക്കുന്നു.
ഐ ടി - സോഷ്യൽ മീഡിയ ടീമിൻ്റെ ഭാഗമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള നേതാക്കൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇങ്ങനെ എത്തിയ അതിഥി നേതാക്കളുമായി ആശയ വിനിമയം നടത്താൻ പ്രാദേശിക നേതാക്കളടക്കം ഹിന്ദി പഠിക്കുകയാണ്.
അത്യാവശ്യം ഹിന്ദി അറിഞ്ഞിരിക്കുക നല്ലതാണ് എന്ന ചിന്തയാണ് ബി ജെ പി നേതാക്കൾക്ക് .
എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി വൻ വിജയം പ്രതീക്ഷിക്കുന്ന ബി ജെ പി സർവ്വ സന്നാഹങ്ങളുമൊരുക്കി തന്നെയാണ് അങ്കത്തിനിറങ്ങുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us