/sathyam/media/media_files/2026/02/21/333-2026-02-21-08-53-47.jpg)
തിരുവനന്തപുരം : ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ വയറ്റിൽ ശസ്ത്ര ക്രിയക്കിടയിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധം തുടരുന്നു.
അഞ്ച് വർഷം മുമ്പ് നടന്ന സംഭവത്തിൻ്റെ ഗൗരവം കുറച്ച് കാണാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ ഒക്കെ തകരുകയാണ്.
വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് സർക്കാർ അഭിമുഖീകരിക്കുന്നത്. തലസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഔദ്യോഗിക വസതിയുടെ വാതിലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചു.
റീത്ത് വെച്ച് പ്രതിഷേധക്കിനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ കയ്യാങ്കളിയുണ്ടായി. സംഭവംനടക്കുമ്പോൾ മന്ത്രി സ്ഥലത്തില്ലായിരുന്നു. മന്ത്രി മന്ദിരത്തിൽ പ്രവർത്തകർ റീത്ത് വെച്ച
സംഭവത്തിൽ വൻ സുരക്ഷാവീഴ്ച്ച ഉണ്ടായി. മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്നറിഞ്ഞിട്ടും മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
അതേസമയം സിസ്റ്റത്തിൻ്റെ പരാജയമാണെന്നും ആരോഗ്യ വകുപ്പിൽ കെടുകാര്യസ്ഥത തുടർക്കഥയാണെന്നും ആരോഗ്യ മന്ത്രി രാജിവെയ്ക്കണ മെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us