/sathyam/media/media_files/2026/02/21/1001676367-2026-02-21-13-27-19.jpg)
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് , പി.ആർ വർക്കിൻ്റെയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടേയും സോഷ്യൽ മീഡിയാ മാനേജർമാരുടേയും ഒക്കെ സമയമാണ് .
യു ഡി എഫിൻ്റെ സ്ഥാനാർത്ഥി നിർണ്ണയത്തെയും നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളെയും ഒക്കെ ഒരു പരിധിവരെ സ്വാധീനിക്കുന്നത് കനുഗോലുവിൻ്റെ തന്ത്രജ്ഞതയാണ്.
സുനിൽ കനുഗോലു കോൺഗ്രസിനായി തന്ത്രങ്ങൾ മെനയുന്നു. പാർട്ടി സംവിധാനം തന്ത്രജ്ഞനായ കനു ഗോലുവിനൊപ്പമുണ്ട്..സമൂഹ മാധ്യമങ്ങളിൽ യുഡിഎഫ് സംഘം സർവ്വ സജ്ജമാണ്.
പലയിടങ്ങളിലും പുതുയുഗ യാത്ര ആവേശമായി മാറി. നൂറ് സീറ്റിലേറെ നേടി അധികാരത്തിലെത്തുമെന്നാണ് യുഡി എഫ് നേതാക്കളുടെ അവകാശ വാദം . എൽഡിഎഫ് ആകട്ടെ അധികാര തുടർച്ചയാണ് ലക്ഷ്യം വെയ്ക്കുന്നത്.
സി പി എമ്മിൻ്റെ സൈബർ ടീം എം.വി നികേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ്. അതാകട്ടെ ഇപ്പോൾ വാർത്തകളിലും ട്രോളുകളിലും ഇടം പിടിച്ച് കഴിഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പെൻഷൻ തുക നൽകിയ വൃദ്ധനായാലും മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് ഇടപഴകുന്നതായാലും ആരോഗ്യ വകുപ്പിലെ അവകാശ വാദങ്ങളായാലും എല്ലാം സൈബർ ടീമിൻ്റെ നിയന്ത്രണത്തിലാണ്.
സൈബർ ടീമിൽ പൊട്ടിത്തെറി എന്ന വാർത്തകൾ വന്നതും സി പി എമ്മിനെ പ്രതിരോധത്തിലാക്കി.
എം വി നികേഷ് കുമാർ നേരത്തെ അഴിക്കോട് ഇലക്ഷന് നിന്നേപ്പാൾ കിണറിലിറങ്ങിയതും ട്രോളൻമാർ കുത്തിപ്പൊക്കുന്നു.
സി പി എം വേട്ടയാടിയ എം.വി രാഘവൻ്റെ മകൻ സി പി എമ്മിനോട് പക വീട്ടുന്നു. അങ്ങനെ പോകുന്നു നികേഷ് കുമാറിനെതിരായ ട്രോളുകളും വിമർശനങ്ങളും , നികേഷ് കുമാറിനെ കിണർഗോലു എന്ന് വിളിച്ച് പരിഹസിക്കുന്നവരുമുണ്ട് .
പരിഹാസങ്ങളും ആക്ഷേപ ഹാസ്യങ്ങളും ട്രോളുകളുമൊക്കെ ആകാം .
എന്നാൽ അത് വ്യക്തിപരമായ അധിക്ഷേപ വാക്കുകൾ ഒഴിവാക്കി കൊണ്ട് തന്നെ വേണം. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിച്ചേ മതിയാകൂ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us