എസ്‌ഐആർ നടപടികൾക്ക് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 16 ലക്ഷം വോട്ടർമാരുടെ കുറവ് എസ്‌ഐആറിന് ശേഷമുള്ള പട്ടികയിലുണ്ട്

ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 16 ലക്ഷം വോട്ടർമാരുടെ കുറവും എസ്‌ഐആറിന് ശേഷമുള്ള പട്ടികയിലുണ്ട്. ആകെ 2,69,53,644 വോട്ടർമാരാണ് പുതിയ പട്ടികയിലുണ്ടാവുക. 

New Update
sir

തിരുവനന്തപുരം: എസ്‌ഐആർ നടപടികൾക്ക് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. electoralsearch.eci.gov.in എന്ന വോട്ടർമാർക്ക് പേരുണ്ടോയെന്ന് പരിശോധിക്കാം. 

Advertisment

എപിക് നമ്പറും മൊബൈൽ ഫോണും ഉപയോഗിച്ച് പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാം. അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. 


കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകൾ പരിഗണിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായിരുന്നു.


എസ്‌ഐആർ നടപടികൾക്കായി തെരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടർ പട്ടിക പ്രകാരം 8.9 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. 

ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 16 ലക്ഷം വോട്ടർമാരുടെ കുറവും എസ്‌ഐആറിന് ശേഷമുള്ള പട്ടികയിലുണ്ട്. ആകെ 2,69,53,644 വോട്ടർമാരാണ് പുതിയ പട്ടികയിലുണ്ടാവുക. 


പുരുഷൻമാർ - 1,31,26,048, സ്ത്രീകൾ - 1,38,27,319, ട്രാൻസ്ജെൻഡർമാർ - 277, പ്രവാസികൾ- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുൾപ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടർമാരും അന്തിമ പട്ടികയിലുണ്ടാകും.


ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൻമേൽ പരാതികൾ സ്വീകരിക്കുകയും ഹിയറിങ് നടപടികൾ പൂർത്തിയാക്കിയതിനും ശേഷമാണ് അന്തിമ വോട്ടർ പട്ടികയാണ് പ്രദ്ധീകരിച്ചിരിക്കുന്നത്. 

Advertisment