/sathyam/media/media_files/2026/01/27/bjp-2026-01-27-19-46-42.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും കോൺഗ്രസിനും സിപിഎമ്മിനും എതിരെ ശക്തമായ പ്രക്ഷോഭമാണ് ബിജെപി നടത്തുന്നത്.
സി പി എമ്മും കോൺഗ്രസും അടങ്ങുന്ന കുറുവ സംഘമാണ് ശബരിമലയിൽ കൊള്ള നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
വിശ്വാസികൾക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും ബിജെപി മുന്നോട്ട് വെയ്ക്കുന്നു.
ഈ ആവശ്യങ്ങൾ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ 'അയ്യപ്പജ്യോതി' സംഘടിപ്പിക്കും.
ഫെബ്രുവരി 24-ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us