ഡോ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ. ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കും

മറ്റന്നാൾ തിരുവനന്തപുരത്തും ഒപി ബഹിഷ്കരിക്കും

New Update
nedumangad-hospital.1.3713475

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. 

Advertisment

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിച്ചുകൊണ്ട് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. ഒപിയിൽ നാളെയും സേവനമുണ്ടായിരിക്കുകയില്ല.

അതേസമയം, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ. മറ്റന്നാൾ തിരുവനന്തപുരത്തും ഒപി ബഹിഷ്കരിക്കും

Advertisment