/sathyam/media/media_files/M5ae0wkfCWcSLOux0zZb.jpg)
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ രംഗം പൂർണമായി വെൻ്റിലേറ്ററിലായിരിക്കുകയാണ്. ഇന്ന് പുറത്ത് വരുന്ന ഓരോ വിവരങ്ങളും ആരോഗ്യ രംഗത്തെ കെടുകാര്യസ്ഥതയാണ്.
ഇപ്പോൾ പറയുന്നു ഇത് സിസ്റ്റമിക് ഫെയിലിയർ ആണ് സിസ്റ്റത്തിൻ്റെ ഫെയിലിയർ ആണ് എന്നൊക്കെ. ഈ സിസ്റ്റത്തിൻ്റെ ഫെയിലിയർ മാറ്റണമെങ്കിൽ മന്ത്രി തന്നെ മാറിയേ മതിയാവൂ ഈ മന്ത്രി സഭ തന്നെ മാറിയേ മതിയാവൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പത്തു വർഷമായിട്ട് സിസ്റ്റമിക് കറക്ഷൻസ് വരുത്താൻ കഴിയാത്ത ആളുകൾക്ക് ഇനി എന്നാണ് സിസ്റ്റത്തെ നന്നാക്കാൻ കഴിയുന്നത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. സർക്കാർ ആശുപത്രിയിൽ മരുന്നില്ല ഇപ്പൊ ഡോക്ടർമാർ കുറെ ദിവസമായി സമരത്തിലാണ്.
രോഗികൾ ചെന്നാൽ ഓപ്പറേഷൻ പോലും നടക്കുന്നില്ല രോഗികൾക്ക് സർക്കാർ മെഡിക്കൽ ആശുപത്രികളിൽ ഒരു പരിചരണവും ലഭിക്കുന്നില്ല.
എന്നാൽ അവരോട് ചർച്ച ചെയ്ത് അവരുടെ ശമ്പള കുടിശ്ശിക കൊടുക്കാമെന്നും മറ്റ് ആനുകൂല്യങ്ങൾ പരിഗണിക്കാമെന്നും പറയാനുള്ള മര്യാദ പോലും കാണിക്കാതെ സമരം ചെയുന്ന ഡോക്ടർമാർ സമരം ചെയ്യട്ടെ രോഗികൾ അനുഭവിക്കാനുള്ളത് അനുഭവിക്കട്ടെ എന്ന നിലപാടാണ് ഗവൺമെൻറ്റും ആരോഗ്യ മന്ത്രിയും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോൾ അതാണ് ഏറ്റവും വലിയ കഴിഞ്ഞ മൂന്ന് നാല് ദിവസമായി കേരളം മുഴുവൻ സ്തംഭിച്ചിരിക്കുകയാണ് ആരോഗ്യം ആശുപത്രികൾ സ്തംഭിച്ചിരിക്കുകയാണ്.
ആര് ചെന്നാലും ഡോക്ടർമാർ അറ്റൻഡ് ചെയുന്നില്ല ഗുരുതരമായ അസുഖങ്ങൾ ബാധിച്ചു ചെല്ലുന്നവർ പോലും ഓപ്പറേഷനുകൾ പോലും മാറ്റി വെക്കുന്ന അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്.
ഇതൊന്നും പരിഹരിക്കാൻ ആരുമില്ല എന്നിട്ട് വീമ്പ് പറയുകയാണ് രാജ്യം മുഴുവൻ ബോർഡ് വെക്കുകയും തെരഞ്ഞെടുപ്പിന് വേണ്ടി സർക്കാർ പണം ഉപയോഗിച്ച് കൊണ്ടുള്ള പ്രചാരണ പരിപാടികൾ നടത്തുകയും മാത്രമാണ് ചെയ്യുന്നത്. ഇത് ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നുള്ള വിവരം സർക്കാര് ഓർക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us