New Update
/sathyam/media/media_files/2026/02/22/1001678469-2026-02-22-13-08-21.webp)
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ. ഇത്രയും വേട്ടയാടപ്പെട്ട മറ്റൊരു മന്ത്രിയില്ലെന്നും സ്ത്രീയാണെന്ന സാമാന്യ പരിഗണന നൽകുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
Advertisment
'അവര്‍ മന്ത്രി മാത്രമല്ല, കുഞ്ഞുങ്ങളും കുടുംബവുമായി താമസിക്കുന്ന സ്ത്രീയാണ്. അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി റീത്ത് വെക്കുക എന്നത് അങ്ങേയറ്റം വൃത്തികെട്ട സമരമാണ്.
നാട്ടില്‍ കലാപമുണ്ടാക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ലക്ഷ്യം.
ആരോഗ്യരംഗത്ത് നേരത്തെയും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്.
ഭാവിയിലും ഉണ്ടായേക്കാം. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം വീണാ ജോര്‍ജ് ചെയ്യുന്നുണ്ട്'.
അവരെ ബോധപൂര്‍വം വേട്ടയാടുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us