New Update
/sathyam/media/media_files/2025/02/10/HF4bsa7YE8c67piyeyVa.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍കീഴ് പ്രദേശത്ത് പേവിഷബാധയുള്ള നായയുടെ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളിലായാണ് ആക്രമണം നടന്നത്. ആക്രമണകാരിയായ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.
Advertisment
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പ്രദേശത്ത് ഇരുപതോളം പേര്‍ക്ക് നായയുടെ കടിയേറ്റത്. പതിനഞ്ചോളം പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ ചിറയിന്‍കീഴ് ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
കടിയേറ്റതിന് തൊട്ടടുത്ത ദിവസമാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാലോട് വെറ്റിനറി ഓഫീസര്‍ എത്തുകയും സ്രവമെടുത്ത് പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയിലാണ് നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
ഈ നായ മറ്റ് നായകളെ കൂടി കടിച്ചതിനാല്‍ പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us