/sathyam/media/media_files/2026/02/23/untitled-2026-02-23-10-34-02.jpg)
തിരുവനന്തപുരം: ക്ലൗഡ് സുരക്ഷയിലെ അഗ്രഗണീയരായ സ്‌കെയ്‌ലാറും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളിലൊന്നായ ഭാരതി എയര്‍ടെലും ('എയര്‍ടെല്‍') ചേര്‍ന്ന് എഐ & സൈബര്‍ ത്രെട്ട് റിസര്‍ച്ച് സെന്റര്‍- ഇന്ത്യ ആരംഭിക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക, ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമായ ടെലികമ്മ്യൂണിക്കേഷന്‍, ബാങ്കിങ്, ഊര്‍ജം പോലെയുള്ള മേഖലകളേയും വ്യവസായങ്ങളേയും ആസ്തികളേയും കൂടാതെ ഡിജിറ്റല്‍ ഉപയോക്താക്കളേയും സംരക്ഷിക്കുന്നിനുള്ള ദേശീയ സൈബര്‍ കരുത്തും ഇന്ത്യയുടെ അതിവേഗം വ്യാപിക്കുന്ന ഡിജിറ്റല്‍ വ്യവസ്ഥയില്‍ വിശ്വസനീയമായ എഐയെ സന്നിവേശിപ്പിക്കുന്നതിന്റെ വേഗവും വര്‍ദ്ധിപ്പിക്കാന്‍ ഈ ബഹുപങ്കാളിത്ത ഡിജിറ്റല്‍ സംരംഭം പ്രതിജ്ഞാബദ്ധമാണെന്ന് ഇരുകമ്പനികളും പ്രസ്താവനയില്‍ അറിയിച്ചു.
സ്വകാര്യ മേഖല, പൊതു മേഖല, അക്കാദമിക രംഗം, സര്‍ക്കാര്‍ എന്നിവ തമ്മിലുള്ള സഹകരണത്തിനുള്ള ഒരു ദേശീയ പ്ലാറ്റ്‌ഫോമിലേക്കുള്ള സ്‌കെയ്‌ലറിന്റെ വിപുലീകരണമായി ഈ ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കും.
ഈ കേന്ദ്രം രാജ്യത്തിന്റെ സൈബര്‍ പ്രതിരോധത്തെ ശാക്തീകരിക്കുക, വികസിത ഭാരതത്തിലേക്കും സമാധാനപരവും സുരക്ഷിതവും ഡിജിറ്റലായി സ്വയംപര്യാപ്തവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ പിന്തുണയ്ക്കാനുള്ള ഭാവി പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്ത്യയില്‍, ഇന്ത്യയ്ക്കുവേണ്ടി' രൂപകല്‍പന ചെയ്തതാണ്.
'ഞങ്ങളുടെ ഉപഭോക്താക്കളേയും രാജ്യത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളേയും സുരക്ഷിതമാക്കുക എന്നതാണ് എയര്‍ടെല്ലിന്റെ പ്രതിജ്ഞാബദ്ധത.
സ്‌കെയ്‌ലറുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ വളരുന്ന ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തെ സംരക്ഷിക്കുന്നതിന് ഞങ്ങളുടെ എഐ ശേഷികളേയും സൈബര്‍സുരക്ഷാ ഗവേഷണത്തേയും സംയോജിപ്പിക്കും,' ഭാരതി എയര്‍ടെല്ലിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
'ഇന്ത്യ അസാധാരണമായ ജനസംഖ്യാ വലിപ്പത്തിലാണ് ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഹൈപ്പര്‍-കണക്ടഡ് ആയ ലോകത്തിനുവേണ്ടി രൂപകല്‍പന ചെയ്തിട്ടില്ലാത്ത പരമ്പരാഗത ഫയര്‍വാളുകളും വിപിഎന്നുകളും ഉപയോഗിച്ച് ഈ സംവിധാനത്തെ നിങ്ങള്‍ക്ക് സുരക്ഷിതമാക്കാന്‍ സാധിക്കില്ല.
സുരക്ഷിതമായി രൂപകല്‍പന ചെയ്ത ആധുനികമായ സീറോ ട്രസ്റ്റ് ആര്‍ക്കിടെക്ചര്‍ അതിന് ആവശ്യമാണ്,' സ്‌കെയ്‌ലര്‍ സ്ഥാപകനും സിഇഒയും ചെയര്‍മാനുമായ ജയ് ചൗധരി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us