/sathyam/media/media_files/2026/02/23/img103-2026-02-23-20-15-21.png)
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ അർബുദ ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ 242 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
അർബുദ ചികിത്സാ രംഗത്ത് കേരളത്തിന്റെ അഭിമാനമായ ആർസിസിയുടെ വികസനത്തിൽ ഈ മന്ദിരം വലിയൊരു നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3,30,117 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച പുതിയ മന്ദിരത്തിൽ ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അയഡിൻ തെറാപ്പി വാർഡ്, പുതിയ റേഡിയോ തെറാപ്പി മെഷീനുകൾ, ബോൺ മാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ്, ലുക്കീമിയ വാർഡ്, അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, ഐസിയുകൾ എന്നിവ ഇതിന്റെ ഭാഗമാണ്.
പ്രതിവർഷം രണ്ടര ലക്ഷത്തോളം രോഗികൾ എത്തുന്ന ആർസിസിയിലെ സ്ഥലപരിമിതിക്ക് പുതിയ മന്ദിരം വലിയ പരിഹാരമാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, ആർസിസി ഡയറക്ടർ തുടങ്ങിയവർ പങ്കെടുത്തു. റീജണൽ ക്യാൻസർ സെന്ററിനെ ഒരു ഡീംഡ് സർവകലാശാലയായി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us