New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുതാര്യത വേണമെന്ന് ഡിജിപിയുടെ സക്കുലർ. പെറ്റി കേസുകളിൽ പിരിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത വേണമെന്നാണ് നിർദേശം.
Advertisment
എഎസ്ഐ, റൈറ്റർ എന്നിവരെ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവോടെ നിയമിക്കണം. കിട്ടാനുള്ള പണം സംബന്ധിച്ച് സ്റ്റേഷൻ മേധാവി നേരിട്ട് പരിശോധിക്കണം.
പണം ബാങ്കിലടക്കുന്നതിന് മുമ്പും പരിശോധിക്കണമെന്നും ഡിജിപിയുടെ സർക്കുലറിലുണ്ട്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us