'കേരള കേരളം ആവുന്നതില്‍ എന്തു വ്യത്യാസമാണുള്ളത്?'. കേരളത്തിന് എയിംസോ, വികസന പദ്ധതികളോ പുതിയ സ്ഥാപനങ്ങളോ കേന്ദ്രം നല്‍കിയിട്ടില്ല; വിമര്‍ശിച്ച് ശശി തരൂര്‍

കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഇടയില്‍ സംഭവിക്കുന്നത് ഇതുമാത്രമാണ്' -അദ്ദേഹം പറഞ്ഞു.

New Update
tharoor

തിരുവനന്തപുരം: കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റിയതുകൊണ്ട് എന്തു വ്യത്യാസമാണ് ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 

Advertisment

കേരളത്തിന് എയിംസോ, വികസന പദ്ധതികളോ പുതിയ സ്ഥാപനങ്ങളോ കേന്ദ്രം നല്‍കിയിട്ടില്ല. പകരം സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'മലയാളത്തില്‍ 'കേരളം' എന്ന വാക്ക് ഇതിനകം തന്നെ ഉണ്ട്. ഇപ്പോള്‍, ഇംഗ്ലീഷിലേക്ക് ഒരു മലയാളം വാക്ക് വരുന്നു. അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്ന് എനിക്കറിയില്ല. സര്‍ക്കാര്‍ നമുക്ക് ഒരു എയിംസ് തന്നിട്ടില്ല, പുതിയ സ്ഥാപനങ്ങളൊന്നും തന്നിട്ടില്ല. 

കേന്ദ്ര ബജറ്റില്‍ അവര്‍ ഒരു പദ്ധതിയും നല്‍കിയിട്ടില്ല. എന്നാല്‍ പേര് മാറ്റത്തിന്റെ കാര്യം വരുമ്പോള്‍, അവര്‍ അതിന് അംഗീകാരം നല്‍കാന്‍ തയ്യാറാണ്.

കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഇടയില്‍ സംഭവിക്കുന്നത് ഇതുമാത്രമാണ്' -അദ്ദേഹം പറഞ്ഞു.

Advertisment