തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശൂർ ചേറ്റുവ വരെയുള്ള ജലപാത യാഥാർഥ്യമായി. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

കോവളംമുതൽ ബേക്കൽവരെയാണ്‌ ജലപാത ഒരുക്കുന്നത്‌. പാതയുടെ ഇരുവശവും ബോട്ട്‌ ജെട്ടി നിർമിക്കും. വിനോദസഞ്ചാര മേഖലയ്‌ക്കും നേട്ടമാകും. രാജ്യത്ത്‌ തുരങ്കമുള്ള ഏക ജലപാതയാണിത്‌. 340 മീറ്ററാണ്‌ വർക്കലയിലെ ചിലക്കൂർ തുരങ്കത്തിന്റെ ദൈർഘ്യം.

New Update
img(124)

തിരുവനന്തപുരം: പശ്ചിമതീര കനാൽ പദ്ധതിയുടെ ആദ്യഘട്ടമായി തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശൂർ ചേറ്റുവ വരെയുള്ള ജലപാത യാഥാർഥ്യമായി. പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ബോട്ട് യാത്ര നടത്തി. 

Advertisment

സംസ്ഥാന സർക്കാരിന്റെ ഉൾനാടൻ ജലപാത വികസന പദ്ധതിയുടെ ഭാഗമായാണ്‌ പാത സജ്ജമാക്കിയത്‌. യാത്രകൾക്കും ചരക്കുനീക്കത്തിനും ഒരുപോലെ പ്രയോജനപ്പെടുന്നതാണ്‌ 280 കിലോമീറ്റർ പാത.

സംസ്ഥാന സർക്കാരും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും(സിയാൽ) ചേർന്നുണ്ടാക്കിയ കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് പദ്ധതി നടപ്പാക്കുന്നത്. 

കോവളംമുതൽ ബേക്കൽവരെയാണ്‌ ജലപാത ഒരുക്കുന്നത്‌. പാതയുടെ ഇരുവശവും ബോട്ട്‌ ജെട്ടി നിർമിക്കും. വിനോദസഞ്ചാര മേഖലയ്‌ക്കും നേട്ടമാകും. രാജ്യത്ത്‌ തുരങ്കമുള്ള ഏക ജലപാതയാണിത്‌. 340 മീറ്ററാണ്‌ വർക്കലയിലെ ചിലക്കൂർ തുരങ്കത്തിന്റെ ദൈർഘ്യം.

സംസ്ഥാന സർക്കാർ 2018ൽ വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതി ആരംഭിക്കുകയും രാജഭരണകാലത്തെ തകർന്ന കനാലുകൾ നവീകരിക്കുകയുംചെയ്‌തു. 

2021–22ൽ കോവളം–ബേക്കൽ കനാലിന്റെ മാസ്റ്റർപ്ലാനിനുള്ള പദ്ധതിക്ക് രൂപംനൽകി. പുനർഗേഹം പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കൽ, കനാൽ നവീകരണം, പുനരുദ്ധാരണം എന്നിവയ്‌ക്ക്‌ കിഫ്ബി വഴി 2556 കോടി രൂപ അനുവദിച്ചു. 

Advertisment