ഒരു കോടിയിലധികം പേരുടെ വിവരങ്ങൾ ചോർന്നു. ഡാറ്റാ ചോർച്ചയുടെ കൂടുതൽ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്‌

ഡാറ്റാ ചോർത്തലിൽ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

New Update
chennithala

തിരുവനന്തപുരം: ഡാറ്റാ ചോർച്ചയുടെ കൂടുതൽ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്.

സ്ത്രീക സുരക്ഷാ പദ്ധതിയിൽ പേര് ചേർത്തവരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയെടുത്തതിന്റെ വിവരങ്ങളാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്.

Advertisment

മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തിലാണ് ഡാറ്റാ ചോർത്തൽ നടന്നതെന്നും വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

'ശ്രീരാം സാംബ ശിവ റാവു അതി ഗുരുതര ഡാറ്റ സ്വകാര്യത ലംഘനം നടത്തി. നടന്നത് നഗ്നമായ ഡാറ്റ മോഷണമാണ്.

 ഒരുകോടിലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്തു. ഫോൺ നമ്പർ ജില്ലാ താലൂക്ക് വാർഡ് എന്നീ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറാൻ മുഖ്യമന്ത്രി ചെയ്തത് ക്രിമിനൽ കുറ്റമാണ്.

മുഖ്യമന്ത്രിയുടെ ബിസിനസ് അക്കൗണ്ടിൽ നിന്നാണ് വാട്ട്സാപ്പ് സന്ദേശം ഒരു കോടിയിലധികം ആളുകൾക്ക് പോയത്.ഇതും അങ്ങേയറ്റം നിയമവിരുദ്ധമാണ്.' -രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

സ്വർണത്തേക്കാൾ വിലപിടിപ്പുള്ള വസ്തുവാണ് ഡേറ്റ.

മുഖ്യമന്ത്രി നേരിട്ടാണ് വിവരങ്ങൾ ചോർത്തിയെടുത്തത്. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. ഡാറ്റാ ചോർത്തലിൽ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

Advertisment