/sathyam/media/media_files/2026/02/27/1001690320-2026-02-27-14-02-40.webp)
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരെ വിമർശനവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ.
മന്ത്രിക്ക് ചികിത്സ നൽകിയത് സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്ത് വിടാൻ സർക്കാർ തയാറാകണമെന്നും കെ എസ് യു അധ്യക്ഷൻ ആവശ്യപ്പെട്ടു.
മന്ത്രിയെ കെ എസ് യു പ്രവർത്തകർ അക്രമിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ പിണറായി വിജയൻ പൊലീസിന്‍റെ റിപ്പോർട്ടും മന്ത്രി പറയുന്നതും പച്ചക്കള്ളമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
അഭിനയ മന്ത്രിയുടെ പ്രവർത്തികൾക്ക് പൊതുസമൂഹം മറുപടി നൽകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
ആരോഗ്യ മന്ത്രിയുടെ വ്യാജ പ്രസ്താവനക്ക് പിന്നാലെ പൊലീസ് പിന്തുണയിൽ അക്രമ പരമ്പരകൾ അഴിച്ചുവിടുകയാണ്.
ആരോഗ്യ മന്ത്രിയെ ഒന്നാം പ്രതിയാക്കിയും, സി പി എം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയുമാക്കി കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us