/sathyam/media/media_files/tJzMbXrRYdzxgFMLpCsc.webp)
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
ഇതേത്തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് ആറിലേക്ക് മാറ്റി.
ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുല്‍ പരാതിക്കാരിയെ ഫോണില്‍ വിളിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
ഈ മാസം 17ന് രാഹുല്‍ തനിക്കു വാട്‌സാപ് കോള്‍ ചെയ്തതായി അതിജീവിത പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്.
അതിജീവിതയെയോ, സാക്ഷികളെയോ ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്നതടക്കം കര്‍ശന വ്യവസ്ഥകളോടെയായിരുന്നു രാഹുലിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നത്.
ബലാത്സംഗക്കേസായതിനാല്‍ അതിജീവിതയുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യമാകാതിരിക്കാനുള്ള നടപടികളുണ്ടാകണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us