/sathyam/media/media_files/2026/02/28/img2-2026-02-28-10-03-29.jpg)
തിരുവനന്തപുരം: ഇടത് മുന്നണി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ , സർക്കാരിൻ്റെ നേട്ടങ്ങൾ , സർക്കാരിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ , സർക്കാർ ഇനി എന്ത് ചെയ്യണം അങ്ങനെ നിരവധി ചോദ്യങ്ങൾ അടങ്ങുന്ന സർവ്വെയാണ് കുടുംബ ശ്രീയിലെ ജീവനക്കാരെ ഉപയോഗിച്ച് നടത്തുന്നത്.
കുടുംബ ശ്രീയിലെ താല്ക്കാലിക ജീവനക്കാർ , സിഡിഎസ് എന്നിവരെയാണ് സർവ്വെ നടത്താൻ ചുമതലപെടുത്തിയിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പിണറായി സർക്കാരിൻ്റെ ഗുണ ഗണങ്ങൾ വാഴ്ത്തുന്നതിനാണ് ഇങ്ങനെ ഒരു സർവ്വെ , സർവ്വെ നടത്തുന്നതിനായി ഒരു വാർഡിൽ രണ്ട് പേരടങ്ങുന്ന ടീമിനാണ് രൂപം നൽകിയിട്ടുള്ളത്.
ഇടത് പക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ഇതിനോടകം സർവ്വെയ്ക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് . തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സർക്കാരിൻ്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സർവ്വെ .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us