നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ മത്സരിക്കാന്‍ ഒരുങ്ങി കെ.കെ ഷൈലജ. യുഡിഎഫ് പിടിച്ചെടുത്ത പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ ഷൈലജയെ കളത്തിലിറക്കാനാണ് സാധ്യത. മട്ടന്നൂരിൽ ഷൈലജയ്ക്ക് പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പരി​ഗണനയിൽ

സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത സെക്രട്ടേറിയറ്റില്‍ പാര്‍ട്ടി സ്വീകരിച്ചേക്കും.

New Update
kk shylaja women bill

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ മത്സരിക്കാന്‍ കെ.കെ ഷൈലജ. മത്സരിക്കാന്‍ തയ്യാറെന്ന് കെ.കെ ഷൈലജ ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റില്‍ നിലപാടറിയിച്ചു. 

Advertisment

സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത സെക്രട്ടേറിയറ്റില്‍ പാര്‍ട്ടി സ്വീകരിച്ചേക്കും. യുഡിഎഫ് പിടിച്ചെടുത്ത പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ കളത്തിലിറക്കാനാണ് സാധ്യത. 

നിലവില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയായ ഷൈലജയെ മാറ്റി പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ ധാരണയെന്നാണ് പുറത്തുവരുന്ന വിവരം. 

Advertisment