മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്നതിൽ പിഎച്ച്ഡി നേടിയ ആളാണ് ഞാൻ. വീണാ ജോർജിന് നേരെയുണ്ടായത് കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത സംഭവം : എം.വി ജയരാജൻ

കൂത്തുപറമ്പ് വെടിവെപ്പ് കാലത്ത് മന്ത്രിമാരെ 2000 ഡിവൈഎഫ്‌ഐ പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു.

New Update
m v jayarajan

തിരുവനന്തപുരം: മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്നതിൽ പിഎച്ച്ഡി നേടിയ ആളാണ് താനെന്ന് സിപിഎം നേതാവ് എം.വി ജയരാജൻ.

Advertisment

കൂത്തുപറമ്പ് വെടിവെപ്പ് കാലത്ത് മന്ത്രിമാരെ 2000 ഡിവൈഎഫ്‌ഐ പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു.

400 പൊലീസുകാരാണ് ഉണ്ടായിരുന്നത്. മണിക്കൂറുകളോളം പ്രതിഷേധിച്ചിട്ടും മന്ത്രിയുടെ ദേഹത്ത് ഒരു തരി മണൽ പോലും വീണിട്ടില്ല. തന്റെ തലക്ക് 13 തുന്നലുണ്ടായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.

എന്നാൽ വീണാ ജോർജിന് നേരെയുണ്ടായത് കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത സംഭവമാണ്. ഒരു വനിതാ മന്ത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇടതുപക്ഷ സംഘടനകൾ കരിങ്കൊടി കാണിച്ചിട്ടുണ്ട്.

എന്നാൽ ഇതുപോലുള്ള ഒരു സംഭവം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ജയരാജൻ ആരോപിച്ചു.

Advertisment