/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുളള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക സംബന്ധിച്ച് ധാരണയായി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്ക്രീനിങ്ങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുമായും സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായും നടത്തിയ ചർച്ചയിലാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്ന 50 സീറ്റുകളിൽ ധാരണയിലെത്തിയത്.
ഡൽഹിയിൽ എത്തിയ കെപിസിസി നേതാക്കൾ സ്ക്രീനിങ് കമ്മിറ്റിക്ക് സ്ഥാനാർത്ഥികളുടെ പട്ടിക കൈമാറി. സ്ക്രീനിങ്ങ് കമ്മിറ്റി ചേർന്ന് റിപോർട്ട് സമർപ്പിച്ചതിന് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്നാകും അന്തിമ തീരുമാനം കൈക്കൊളളുക. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയുടെ തീയതി നിശ്ചയിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തുവരുന്ന ഘട്ടത്തിൽ മാത്രമേ ഇലക്ഷൻ കമ്മിറ്റി ചേരു. കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഈമാസം 5നാണ് എത്തുന്നത്.
ആറിനും ഏഴിനും യോഗങ്ങളിൽ പങ്കെടുത്ത് തിരിച്ച് പോയശേഷമേ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്താൻ സാധ്യതയുളളു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് കോൺഗ്രസ് നേതൃത്വം ഉദ്ദേശിക്കുന്നത്. പ്രതിക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര സമാപിച്ച ശേഷം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചാൽ മതിയെന്ന നേതൃത്വത്തിൻെറ താൽപര്യവും ഇതിലൂടെ സാധ്യമാകും.
മാർച്ച് 7നാണ് പുതുയുഗയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നത്. ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നുണ്ട്. സംസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി നേരിട്ട് ശേഖരിക്കുന്ന വിവരങ്ങളും സ്ഥാനാർത്ഥി പട്ടികയിൽ സ്വാധീനം ചെലുത്തിയേക്കും.
50 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാനാണ് ധാരണ.ഇതിൽ 20 പേർ സിറ്റിങ്ങ് എം.എൽ.എമാരാണ്. സിറ്റിങ്ങ്സീ സീറ്റുകൾക്ക് പുറമേ ഒറ്റപ്പേരിലേക്കെത്തിയ പട്ടികജാതി-പട്ടികവർഗ സംവരണ സീറ്റുകളിലെ സ്ഥാനാർഥികളെയും ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കും.
സമവായത്തിലൂടെ മുതിർന്ന നേതാക്കൾ മത്സരിക്കാൻ ധാരണയായിട്ടുളള സീറ്റുകളിലെ പട്ടികയും ആദ്യ ഘട്ടത്തിൽ പുറത്തിറക്കും. സിറ്റിങ്ങ് സീറ്റുകളായ പാലക്കാടും തൃപ്പൂണിത്തുറയും പുതിയ
സ്ഥാനാർത്ഥികളെ കണ്ടെത്താനാണ് ധാരണ.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതിന് പുറമേ പ്രചരണചെലവ് കുറയ്ക്കുക എന്ന ഉദ്ദേശവും സ്ഥാനാർത്ഥി പട്ടിക വൈകിപ്പിക്കാനുളള കോൺഗ്രസ് തീരുമാനത്തിന് പിന്നിലുണ്ട്.ഇപ്പോഴേ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചാൽ സ്ഥാനാർത്ഥികൾ ഉടൻ തന്നെ പ്രചരണരംഗത്തേക്ക് ഇറങ്ങേണ്ടിവരും.
അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കണക്ക് കൂട്ടലിലാണ് സ്ഥാനാർഥി പ്രഖ്യാപനം വൈകിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനം.പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് ശേഷമേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
സിപിഎം നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചാലും ആശങ്കയില്ലെന്നും എപ്പോൾ വേണമെങ്കിലും പ്രഖ്യാപനം നടത്താൻ പാർട്ടി പൂർണ്ണ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അറിയിച്ചുകഴിഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിറങ്ങുന്ന കെ.മുരളീധരൻെറ പേരും ആദ്യഘട്ട പട്ടികയിലുണ്ടാകും. വട്ടിയൂർക്കാവ് മണ്ഡലത്തിലാകും മുരളീധരൻ മത്സരത്തിന് ഇറങ്ങുത.മുരളിയുടെ പഴയ തട്ടകമാണ് വട്ടിയൂർക്കാവ്.നിയമസഭയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന ടി.എൻ.പ്രതാപൻെറ പേരും ആദ്യഘട്ട പട്ടികയിലുണ്ടാകും.തൃശൂർ ജില്ലയിലെ മണലൂർ മണ്ഡലത്തിലാകും പ്രതാപൻ മത്സരിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us