ഇനി കേരളം ബിജെപി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായി നീതി ലഭിക്കൂ. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ആര്‍.ശ്രീലേഖ

ഇരയുടെ പേര് വെളിപ്പെടുത്തിയ തനിക്കെതിരെ പോക്സോ കേസ് ചുമത്തിയത് അന്യായമായാണെന്നും ശ്രീലേഖ പറഞ്ഞു. വിരമിച്ച ഡിജിപിയായ എനിക്കെതിരെ കള്ളക്കേസാണ് ചുമത്തിയിരിക്കുന്നത്. കേസ് ഫയൽ ചെയ്യുമ്പോഴേ അറിയാം ഇത് കള്ള കേസാണെന്നും ശ്രീലേഖ പറഞ്ഞു.

New Update
Sreelekha R

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനം തിരുത്തി മുന്‍ ഡിജിപി ആര്‍.ശ്രീലേഖ. "ഇനി കേരളം ബിജെപി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായി നീതി ലഭിക്കൂ" എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുകയാണെന്ന സൂചന ശ്രീലേഖ നൽകിയത്.

Advertisment

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാടിലായിരുന്നു ശ്രീലേഖ. തിരുവനന്തപുരത്ത് മേയറാക്കാത്തതിനെ തുടർന്ന് പാർട്ടിയോടുള്ള നീരസം പ്രകടിപ്പിച്ച് നൽകിയ അഭിമുഖത്തിലായിരുന്നു ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനം.

നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയ ചർച്ചകളിലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശ്രീലേഖയുടെ പേര് ചർച്ചയായിരുന്നു അതിന് പിന്നാലെയാണ് പാർട്ടി പറഞ്ഞാൽ മത്സരിക്കും എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇരയുടെ പേര് വെളിപ്പെടുത്തിയ തനിക്കെതിരെ പോക്സോ കേസ് ചുമത്തിയത് അന്യായമായാണെന്നും ശ്രീലേഖ പറഞ്ഞു. വിരമിച്ച ഡിജിപിയായ എനിക്കെതിരെ കള്ളക്കേസാണ് ചുമത്തിയിരിക്കുന്നത്. കേസ് ഫയൽ ചെയ്യുമ്പോഴേ അറിയാം ഇത് കള്ള കേസാണെന്നും ശ്രീലേഖ പറഞ്ഞു.

മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 514 പ്രകാരം മൂന്ന് വര്‍ഷത്തിനകം കേസെടുക്കണമെന്ന നിയമം നിലവിലുണ്ട്. കാലപ്പഴക്കം ചെന്ന ഈ വിഷയത്തില്‍ തന്നോട് വിശദീകരണം പോലും ചോദിക്കാതെ എഫ്‌ഐആര്‍ ഇട്ടത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. 

Advertisment