ക്ഷണിച്ചു വരുത്തി ടി.സിദ്ധിഖ് എംഎല്‍എയെ അപമാനിച്ച സിപിഎം നടപടി അപലപനീയം: കെസി വേണുഗോപാല്‍ എംപി

മുണ്ടക്കൈ-ചൂരല്‍മല ദുരിതമുണ്ടായ നാള്‍ മുതല്‍ വിശ്രമല്ലില്ലാതെ ജനങ്ങള്‍ക്കൊപ്പം നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനപ്രതിനിധിയാണ് ടി സിദ്ധിഖ് എം.എല്‍.എ.

New Update
img(33)

തിരുവനന്തപുരം: ദുരന്തബാധിതര്‍ക്കായുള്ള വയനാട് മാതൃകാ ടൗണ്‍ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിലേക്ക് ടി.സിദ്ധിഖ് എംഎല്‍എ ക്ഷണിച്ചു വരുത്തി പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് കൂകിവിളിപ്പിച്ച് അപമാനിച്ച സിപിഎമ്മിന്റെ പ്രവര്‍ത്തി അപലപനീയമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. 

Advertisment

മുണ്ടക്കൈ-ചൂരല്‍മല ദുരിതമുണ്ടായ നാള്‍ മുതല്‍ വിശ്രമല്ലില്ലാതെ ജനങ്ങള്‍ക്കൊപ്പം നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനപ്രതിനിധിയാണ് ടി സിദ്ധിഖ് എം.എല്‍.എ.

കോരിച്ചൊരിയുന്ന മഴയില്‍ ചെളിയില്‍ പുതഞ്ഞു നില്ക്കുമ്പോഴും സാധാരണക്കാരന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്കിയും അവസാന മനുഷ്യനെയും രക്ഷിക്കാനായി സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്ത സിദ്ധിഖിനെ കേരളക്കര മുഴുവന്‍ കണ്ടതും വയനാട്ടിലെ ജനങ്ങള്‍ അവരുടെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചതുമാണ്. 

രാഷ്ട്രീയത്തിനതീതമായി ഏവരും ഒറ്റക്കെട്ടായി കൈകോര്‍ത്തു നിന്നത് കൊണ്ടാണ് നാം നിരവധി ദുരന്തങ്ങളെ അതിജീവിച്ചത്.

എന്നാല്‍ ആപത്ത് കാലത്ത് താങ്ങായിരുന്നവരെ രാഷ്ട്രീയം നോക്കി അവഹേളിക്കാനുള്ള ശ്രമം മലയാളി ഈ കാലത്തോളം കൈവരിച്ച ഐക്യത്തിനോടുള്ള വെല്ലുവിളിയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഈ നികൃഷ്ട രാഷ്ട്രീയം കേരള ജനത തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും. കൂലിക്ക് നിങ്ങള്‍ കൂകിവിളിക്കാന്‍ പത്ത് പേരെ സജ്ജമാക്കിയാല്‍ സിദ്ധിഖിനെ ചേര്‍ത്തു പിടിക്കാന്‍ ദുരിതബാധതിരായ മനുഷ്യരും കേരളക്കര മുഴുവനും ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Advertisment