കോവളത്ത് ഭഗത് റൂഫസ് എൽഡിഎഫ് സ്ഥാനാർഥിയാകും. ആർജെഡി സംസ്ഥാന സെക്രട്ടറിയായ ഭഗത് വരുംദിസം ഐഎസ്ജെഡിയിൽ ചേരും

നിയമസഭാ തെരഞ്ഞെടുപ്പിൽ കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. ഉഭയകക്ഷി ചർച്ചയിലാണ് കേരള കോൺഗ്രസ് എസിന് സീറ്റ് കൊടുക്കാൻ ധാരണയായത്.

New Update
img(149)

തിരുവനന്തപുരം: കോവളത്ത് ഭഗത് റൂഫസ് എൽഡിഎഫ് സ്ഥാനാർഥിയാകും. ഐഎസ്ജെഡിനാണ് കോവളം സീറ്റ്. ആർജെഡി സംസ്ഥാന സെക്രട്ടറിയായ ഭഗത് മറ്റന്നാൾ ഐഎസ്ജെഡിയിൽ ചേരും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്നു ഭഗത്.

Advertisment

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. ഉഭയകക്ഷി ചർച്ചയിലാണ് കേരള കോൺഗ്രസ് എസിന് സീറ്റ് കൊടുക്കാൻ ധാരണയായത്.


ഉഭയകക്ഷി ചർച്ചയ്ക്കായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, കേരള കോൺഗ്രസ് എം നേതാക്കളും എകെജി സെന്ററിൽ എത്തി. ജോസ് കെ മാണി, സ്റ്റീഫൻ ജോർജ് എന്നിവരാണ് എത്തിയത്. 


ജനാധിപത്യ കേരള കോൺഗ്രസുമയുള്ള ഉഭയകക്ഷി ചർച്ച അവസാനിച്ചു. തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല. സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് തന്നെയെന്ന് ആൻ്റണി രാജു. സീറ്റ് വ്യക്തിയുടേതല്ല, പാർട്ടിയുടേതാണെന്നും ആൻ്റണി രാജു. 

Advertisment