പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം. പ്രവാസി മലയാളികൾക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ നോർക്കയുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി

നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ്, ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, അംഗീകൃത പ്രവാസി സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. 

New Update
images(1204)

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ സംഘർഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ നോർക്കയുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി. 

Advertisment

ഇതിന്റെ ഭാഗമായി ആറ് രാജ്യങ്ങളിലായി പ്രത്യേക നോർക്ക സഹായ കൂട്ടായ്മകൾ രൂപീകരിക്കുകയും ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ സജ്ജമാക്കുകയും ചെയ്തു. 


നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ്, ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, അംഗീകൃത പ്രവാസി സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. 


കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിന് പിന്നാലെയാണ് നോർക്ക സെന്ററിൽ ചേർന്ന അവലോകനയോഗം പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

മേഖലയിലെ നിലവിലെ സാഹചര്യം നിരീക്ഷിക്കാൻ പ്രത്യേക റീജിയണൽ വിജിലൻസ് കോ-ഓഡിനേഷൻ ടീമിനെ നിയോഗിച്ചിട്ടുണ്ട്. നോർക്ക ഹെൽപ്പ് ഡെസ്ക്, ഡൽഹി കേരള ഹൗസ് കൺട്രോൾ റൂം എന്നിവിടങ്ങളിലായി ഇതുവരെ 787 കോളുകൾ ലഭിച്ചതായാണ് കണക്ക്. 


മേഖലയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും മറ്റും സന്നദ്ധസംഘടനകളുടെ സഹായത്തോടെ ആവശ്യമായ പിന്തുണ ലഭ്യമാക്കി. 


അതേസമയം, വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് മിക്ക രാജ്യങ്ങളും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവാസികൾ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യൻ മിഷനുകളും നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ അറിയിച്ചു. പ്രവേശന വിസകളുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ബന്ധപ്പെടേണ്ട നമ്പറുകൾ:

പ്രധാന കൺട്രോൾ റൂമുകൾ:

നോർക്ക റൂട്ട്സ് (24 മണിക്കൂർ): +91-8802012345 (മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ)

ഡൽഹി കേരള ഹൗസ്: 011-23747079, 011-23742320, +91-9310443880

കേന്ദ്ര വിദേശകാര്യ മന്ത്രാലയം: 1800118797 (Toll Free), +91 11 2301 2113

യുഎഇ

ഷിജു ബഷീർ (ദുബായ്): +971 55 5712550

നൗഫൽ പട്ടാമ്പി (ദുബായ്): +971 56 9978452

മുഹമ്മദ് റാഫി (ദുബായ്): +971 50 4558100

പോൾ ടി ജോസഫ് (ദുബായ്): +971 55 5584700

കൃഷ്ണകുമാർ (അബുദാബി): +971 56 4019318

മനോജ് (അബുദാബി): +971 50 6914501

ഇബ്രാഹിം അംബിക്കാന (ഷാർജ): +971 56 1140607

ശ്രീപ്രകാശ് (ഷാർജ): +971 50 7945948

മോഹനൻ പിള്ള (റാസ് അൽ ഖൈമ): +971 55 9492729

ഒമാൻ

സുനിൽ കുമാർ: +968 96676406

അനു ചന്ദ്രൻ: +968 92060939

സന്തോഷ് കുമാർ: +968 92338105

വിൽസൺ ജോർജ്: +968 99241140

എ.കെ. പവിത്രൻ (സലാല): +968 9967 1062

അമ്പു മയിൽ (സലാല): +968 95220518

ബഹ്റൈൻ

പി വി രാധാകൃഷ്ണ പിള്ള: +973 3969 1590

പി സുബൈർ: +973 3968 2974

സഖറിയ: +973 3982 7543

സഞ്ജിത്: +973 3612 9714

കെ ടി സലിം: +973 3375 0999

സുധീർ തിരുനില്ലത്ത്: +973 3946 1746

ഖത്തർ

ഷംസീർ അരിക്കുളം: +974 55978668

ഇ എം സുധീർ: +974 5585 9609

സബിത് സഹീർ: +974 3316 3774

ഓമനക്കുട്ടൻ: +974 5003 5901

എ സുനിൽ കുമാർ: +974 6668 3986

കുവൈത്ത്

സജി ജെ: +965 99122984

ടി വി ഹിക്മത്: +965 6776 5810

ജിതിൻ പ്രകാശ്: +965 9720 1260

മണിക്കുട്ടൻ ഇടക്കാട്ട്: +965 558 31679

സത്താർ കുന്നിൽ: +965 6688 2499

സൗദി അറേബ്യ

സുരേഷ് കണ്ണപുരം (റിയാദ്): +966 50287 8719

ഷിഹാബ് കൊട്ടുകാട് (റിയാദ്): +966 56419 5323

നസീർ മുള്ളൂർക്കര (റിയാദ്): +966 50262 3622

ഡോ. ഷിബു (ജിദ്ദ): +966 0535504015

ജലീൽ ഉച്ചാരക്കടവ് (ജിദ്ദ): +966 0509710722

അബ്ദുള്ള മുല്ലപ്പള്ളി (ജിദ്ദ): +966 0501417878

ഹസൻ പാറക്കൽ (ജിദ്ദ): +966 56 411 3528

നാസ് ഷൗഖത്തലി (ദമ്മാം): +966 56 995 6848

പവനൻ മൂലക്കൽ (ദമ്മാം): +966 50 166 4800

ബഷീർ വരോട് (ദമ്മാം): +966 53 078 5172

സുനിൽ മുഹമ്മദ് (ദമ്മാം): +966 50 197 3118

സൈനുദ്ദീൻ അമാനി (അബഹ): +966 50 866 0176

Advertisment