/sathyam/media/media_files/2026/02/12/kandararu-rajeevaru-2026-02-12-16-56-11.jpg)
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ ദേവസ്വം ബോർഡിനെതിരെ തന്ത്രിയുടെ മൊഴി.
സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരുമാണെന്ന് മൊഴിയിൽ പറയുന്നു. ആചാരപരമായ കാര്യങ്ങൾ നിയന്ത്രിക്കുക മാത്രമായിരുന്നു തന്റെ ചുമതലയെന്നും ബോർഡിന്റെ ഭരണപരമായ തീരുമാനങ്ങളിൽ തനിക്ക് റോളില്ലെന്നും തന്ത്രി മൊഴി നൽകി.
തന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാനാണ് ഇഡിയുടെ നീക്കം. ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറായിട്ട് സന്നിധാനത്തേക്ക് എത്തിച്ചത് താനല്ലെന്നും മൊഴി വാജി വാഹന കൈമാറ്റത്തിൽ ഇഡിയുടെ കൂടുതൽ പരിശോധന.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജയിലിലായി ജാമ്യത്തിലിറങ്ങിയശേഷമാണ് തന്ത്രിക്ക് ഇഡി ചോദ്യം ചെയ്യലിനുള്ള സമൻസ് അയക്കുന്നത്.
കഴിഞ്ഞ ദിവസം കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍.വാസുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. എസ്ഐടി അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ വാസുവിന് സ്വഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി വിളിപ്പിച്ചത്.
ആകെ 28 പേരെയാണ് ഇഡി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടന്‍ ജയറാം ഉള്‍പ്പെടെ കേസിലെ സാക്ഷികളായവരെ കഴിഞ്ഞയാഴ്ചകളില്‍ ഇഡി വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇഡി ഇതുവരെ സമന്‍സ് അയച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us