പിആർഡി ഉദ്യോഗസ്ഥർ ചെവിക്കു നുള്ളിക്കോ, ഇതിനൊക്കെ അവർ മറുപടി പറയേണ്ടി വരും. പരസ്യത്തിനെതിരെ രമേശ് ചെന്നിത്തല

ആർഎസ്പി നേതാവ് ഷിബു ബേബി ജോണും പരസ്യത്തിനെതിരെ രം​ഗത്തെത്തി

New Update
chennithala

തിരുവനന്തപുരം: സർക്കാർ പരസ്യത്തിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിആർഡിയുടേത് രാഷ്ട്രീയ പരസ്യമാണെന്നും ഒരുകാലത്തും പിആർഡി ചെയ്യാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

പിആർഡി കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. പിആർഡി ഉദ്യോഗസ്ഥർ ചെവിക്കു നുള്ളിക്കോ, ഇതിനൊക്കെ അവർ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു. 

ആർഎസ്പി നേതാവ് ഷിബു ബേബി ജോണും പരസ്യത്തിനെതിരെ രം​ഗത്തെത്തി. കേരള രാഷ്ട്രീയത്തിൽ വേറിട്ട കാഴ്ചകളാണ് നടക്കുന്നതെന്നും പരസ്യം കൊണ്ട് കേരളത്തിലെ ജനതയെ കീഴ്പ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. പി ആർ ഡി പരസ്യത്തിലൂടെ അവാസ്തവം പ്രചരിപ്പിക്കുന്നു. 

ഇത് അംഗീകരിക്കാൻ ആകില്ല. തികച്ചും തെറ്റായ കാര്യങ്ങളാണ് പരസ്യത്തിൽ ഉള്ളത്. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം പിആർഡി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും. അവാസ്തവം പ്രചരിപ്പിച്ച ഉദ്യോഗസ്ഥരെ യുഡിഎഫ് അധികാരത്തിൽ വന്നാൽ കൈകാര്യം ചെയ്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment