/sathyam/media/media_files/2026/03/05/prd-add-2026-03-05-13-09-03.jpg)
തിരുവനന്തപുരം: രാവിലെ പത്രമെടുത്ത് നോക്കിയ മലയാളികളെല്ലാം ഞെട്ടി. ഒന്നാം പേജിലെ വാർത്ത ഇന്നു മുതൽ ലോഡ് ഷെഡിംഗ്, കേരളം ഇനി ഇരുട്ടിൽ എന്നായിരുന്നു.
സംഗതി എന്താണെന്നറിയാതെ അമ്പരന്ന് നിന്നപ്പോഴാണ് അടുത്ത പേജിൽ പവർകട്ടില്ലാത്ത പത്തുവർഷങ്ങൾ, കേരളത്തിൽ ഇനി വെളിച്ച വിപ്ലവം എന്ന ഹെഡ്ഡിംഗ്. മനോരമ, മാതൃഭൂമി ഒഴിച്ചുള്ള ഒട്ടുമിക്ക മലയാള പത്രങ്ങളിലും ഇന്ത്യൻ എക്സ്‍പ്രസ് അടക്കം ഇംഗ്ലീഷ് പത്രങ്ങളിലും രണ്ടു പേജുകളിൽ ഈ വാർത്തകളാണ്.
പിണറായി സർക്കാരിന്റെ പരസ്യമാണ് രണ്ടു പേജുകളിലായി നൽകിയിട്ടുള്ളത്. 10വർഷത്തെ ഭരണ നേട്ടങ്ങൾ അതിനു മുൻപുള്ള കാലത്തേതുമായി താരതമ്യപ്പെടുത്തി നൽകിയിരിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന, വാർത്തകൾ പോലെ നൽകിയിരിക്കുന്ന ഈ പരസ്യങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിലടക്കം പ്രചാരണം ശക്തമാണ്.
അതേസമയം, പരസ്യത്തിൽ അത്ഭുതമില്ല, ധൂർത്തുമില്ലെന്നും കേരളത്തിൽ 10 കൊല്ലം മുമ്പ് എന്തു നടന്നു എന്ന് ഓർമിപ്പിക്കുകയും എങ്ങനെയൊക്കെ സർക്കാർ ഈ നാട്ടിൽ മാറ്റങ്ങൾ വരുത്തി എന്ന് തെളിയിക്കുകയും ചെയ്യുന്നത് മഹാ ധൂർത്താണ് പറയുന്നത് കളവാണെന്നുമാണ് സി.പി.എം പറയുന്നത്.
എന്തേ പഴയ കാര്യങ്ങളോട് ഇത്ര വെറുപ്പ്? പഴയത് ജനങ്ങൾ അറിയുന്നതിന് എന്തിനാണ് ഇത്ര ഭയം?- സി.പി.എം കേന്ദ്രങ്ങൾ ചോദിക്കുന്നു.
/filters:format(webp)/sathyam/media/media_files/2026/03/05/img-20260305-wa0008-2026-03-05-13-12-04.jpg)
സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമാണ് ഈ പരസ്യം നൽകിയിരിക്കുന്നത്. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന് വേണ്ടിയുള്ള സർഗാത്മക പരസ്യാവിഷ്കാരമാണിതെന്നും പത്രത്തിന്റെ എഡിറ്റോറിയലുമായി ബന്ധമില്ലെന്നും ഒരു മൂലയിൽ ആരും കാണാത്ത തരത്തിൽ കൊടുത്തിട്ടുണ്ട്.
ലോഡ് ഷെഡിംഗ് വാർത്തയുള്ള പേജിന്റെ അടിയിലായി പത്തു വർഷങ്ങൾക്ക് മുമ്പ് മലയാള പത്രങ്ങളിൽ നിറഞ്ഞുനിന്ന വാർത്തകൾ കൊണ്ട് രൂപപ്പെടുത്തിയ ഒന്നാം പേജാണിതെന്നും ഇതിലെ വാർത്തകൾ വസ്തുതാപരവും രൂപകൽപ്പന പ്രതീകാത്മകവുമാണെന്നും എഴുതിയിട്ടുണ്ട്.
സർക്കാരിന്റെ നേട്ടങ്ങൾ വാഴ്‍ത്തുന്ന പേജിന് താഴെയായി ഒന്നും രണ്ടും പിണറായി സർക്കാരുകൾ കേരളത്തെ തിരുത്തിക്കുറിച്ചതിന്റെ നേർചിത്രമാണെന്ന് എഴുതിയിട്ടുണ്ട്.
ഇരുണ്ട കാലം എന്ന സിപിഎം ക്യാമ്പെയിൻ അതേരൂപത്തിൽ ഏറ്റെടുത്താണ് സർക്കാരിന്റെ പരസ്യം. യുഡിഎഫ് കാലത്തെ വീഴ്ചകൾ വാർത്താരൂപത്തിലാക്കിയാണ് പരസ്യം. മലയാള ഇംഗ്ലീഷ് ദിനപത്രങ്ങളിലും മുഴുവൻ പേജ് പരസ്യം.
/filters:format(webp)/sathyam/media/media_files/2026/03/05/img-20260305-wa0007-2026-03-05-13-12-18.jpg)
എന്നാൽ തിരുവനന്തപുരം എഡിഷൻ മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പ്രമുഖ പത്രങ്ങളിൽ പരസ്യമില്ല എന്നതും ശ്രദ്ധേയം.
പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി, 40 ശതമാനം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ, ഇന്ന് മുതൽ ലോഡ് ഷെഡിങ്, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, ട്രഷറി കാലി, പെൻഷൻ മുടങ്ങിയിട്ട് 18 മാസം, ദേശീയപാത വികസന അതോറിറ്റി മതിയാക്കി അതോറിറ്റി, എങ്ങുമെത്താതെ ഗെയിൽ, റോഡ് പണി നിലച്ചു തുടങ്ങിയവയാണ് വാർത്തകൾ.
പിആർഡിയാണ് പരസ്യം നൽകിയത്. കഴിഞ്ഞയാഴ്ചയാണ് ഇരുണ്ടകാലം എന്ന വെബ്സൈറ്റ് തുടങ്ങി യത്. 10 വർഷം മുമ്പ് ഭരിച്ച യുഡിഎഫ് കാലത്ത് കേരളം എങ്ങനെയായിരുന്നു എന്നത് പ്രചാരണം നടത്തി.
/filters:format(webp)/sathyam/media/media_files/2026/03/05/img34-2026-03-05-13-27-04.jpg)
ഇതിന്റെ തുടർച്ചായയാണ് പരസ്യം. യുഡിഎഫ് കാലത്തെ കേരളം എങ്ങനെയായിരുന്നു കേരളം എന്നതാണ് പരസ്യത്തിൽ പറയുന്നത്.
ഇന്നത്തെ സർക്കാർ പറയുന്ന നേട്ടങ്ങളും മറ്റൊരു പേജിലും നൽകി. രണ്ട് പേജ് പരസ്യമാണ് നൽകി. ഇതേക്കുറിച്ച്ഔദ്യോഗിക പ്രതികരണം പിആർഡി നൽകിയിട്ടില്ല.
അതിനിടെ, ഖജനാവിലെ പണമെടുത്ത് രാഷ്ട്രീയ പ്രചാരണത്തിനായി പരസ്യം നൽകിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
/filters:format(webp)/sathyam/media/media_files/2026/03/05/img-20260305-wa0005-2026-03-05-13-12-36.jpg)
പിആർഡിയുടേത് രാഷ്ട്രീയ പരസ്യമാണെന്നും ഒരുകാലത്തും പിആർഡി ചെയ്യാത്തതാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പിആർഡി കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. പിആർഡി ഉദ്യോഗസ്ഥർ ചെവിക്കു നുള്ളിക്കോ, ഇതിനൊക്കെ അവർ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
ആർഎസ്പി നേതാവ് ഷിബു ബേബി ജോണും പരസ്യത്തിനെതിരെ രംഗത്തെത്തി. കേരള രാഷ്ട്രീയത്തിൽ വേറിട്ട കാഴ്ചകളാണ് നടക്കുന്നതെന്നും പരസ്യം കൊണ്ട് കേരളത്തിലെ ജനതയെ കീഴ്പ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി ആർ ഡി പരസ്യത്തിലൂടെ അവാസ്തവം പ്രചരിപ്പിക്കുന്നു. ഇത് അംഗീകരിക്കാൻ ആകില്ല. തികച്ചും തെറ്റായ കാര്യങ്ങളാണ് പരസ്യത്തിൽ ഉള്ളത്.
യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം പിആർഡി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും. അവാസ്തവം പ്രചരിപ്പിച്ച ഉദ്യോഗസ്ഥരെ യുഡിഎഫ് അധികാരത്തിൽ വന്നാൽ കൈകാര്യം ചെയ്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസങ്ങളായി മനോരമ, മാതൃഭൂമി പത്രങ്ങളിൽ തെലങ്കാനയിലെ സർക്കാരിന്റെ ഭരണനേട്ടങ്ങളായി ജാക്കറ്റ് പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിനെതിരേ സി.പി.എം രംഗത്തെത്തിയിരുന്നു. മലയാള മനോരമ പത്രത്തിൽ ഒന്നാം പേജ് ഓൾ എഡിഷൻ ജാക്കറ്റ് പരസ്യത്തിന് ഈടാക്കുമെന്ന് അവർ തന്നെ പറയുന്ന നിരക്ക് 1.96 കോടിയാണ്. മാതൃഭൂമിക്ക് അത് 1.38 കോടി രൂപ.
മൂന്നു ദിവസമായി. രണ്ടു പത്രങ്ങളുടെയും ഒന്നാം പേജിൽ തെലങ്കാന സർക്കാരിൻ്റെ ഫുൾ പേജ് കളർ പരസ്യമായിരുന്നു.
/filters:format(webp)/sathyam/media/media_files/2026/03/05/img35-2026-03-05-13-30-09.jpg)
തെലങ്കാനയുടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. അദ്ദേഹത്തിൻ്റെ പാർട്ടി കോൺഗ്രസ്. തെലങ്കാനയിലെ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ തുടർച്ചയായി കേരളത്തിലെ ജനങ്ങളെ അറിയിച്ചത് കൊണ്ട് ഈ നാട്ടുകാർക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ല;ആ നാട്ടുകാർക്കും ഇല്ല.
പക്ഷേ മനോരമയും മാതൃഭൂമിയും ഒന്നാം പേജ് തെലങ്കാനയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണെന്നാണ് സി.പി.എം കേന്ദ്രങ്ങളുടെ വിമർശനം.
പുറത്തുവിട്ട താരിഫ് കണക്കുകൾ ശരിയാണെങ്കിൽ ഈ മൂന്ന് ദിവസം കൊണ്ട് മനോരമയ്ക്ക് കിട്ടിയത് 5.88 കോടി രൂപ. മാതൃഭൂമിയുടെ പോക്കറ്റിൽ എത്തിയത് 4.14 കോടി രൂപ എന്നും സി.പി.എം വിമർശിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us