New Update
/sathyam/media/media_files/AsHvTt3KgQ9KcZpM5xsa.jpg)
തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തലുമായി തെളിവെടുപ്പിനിടെ വീഴ്ചവരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ.
Advertisment
തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. തെളിവെടുപ്പ് സമയത്ത് നന്ദകുമാർ ഉണ്ടായിരുന്നില്ല. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കി.
ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് സമയത്ത് ഡിവൈഎസ്പിക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ, ഡിവൈഎസ്പി ഉണ്ടായിരുന്നില്ല. അതിനെ തുടർന്നാണ് നടപടി. വകുപ്പ് തല അന്വേഷണത്തിനും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us