/sathyam/media/media_files/2026/03/06/img198-2026-03-06-19-16-44.png)
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ മാലിന്യം നീക്കാത്തതിൽ രാഷ്ട്രീയ പോര് മുറുകുന്നു. വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി ആർഡിഒയെ ചുമതലപ്പെടുത്തി. രാഷ്ട്രീയം കളിക്കുകയാണെന്ന് മേയർ വി.വി രാജേഷ് ആരോപിച്ചു.
ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മൂന്നു ദിവസങ്ങളായിട്ടും നഗരത്തിലെ മാലിന്യം പൂർണ്ണമായും മാറ്റിയിട്ടില്ല. ഇത് കോർപ്പറേഷന്റെ വീഴ്ചയാണെന്നാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ആരോപണം. കോർപ്പറേഷനെ കുറ്റപ്പെടുത്തിയ ശിവൻകുട്ടി വിഷയത്തിൽ സർക്കാരിൻ്റെ ഇടപെടലും പ്രഖ്യാപിച്ചു.
മാലിന്യം പൂർണ്ണമായും നീക്കംചെയ്തെന്നാണ് മേയർ അവകാശപ്പെടുന്നത്. പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും മേയർ വി.വി രാജേഷ് പറയുന്നു. കോർപ്പറേഷന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയെന്ന് കോൺഗ്രസും കുറ്റപ്പെടുത്തി.
മാലിന്യം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും കോർപ്പറേഷനിലെ ജീവനക്കാർ എത്തുന്നില്ലെന്നും പരാതിയുണ്ട്. കോർപ്പറേഷൻ തൊട്ടടുത്തുള്ള എൽഎംഎസ് ഹോസ്റ്റൽ പരിസരത്തെ മാലിന്യം അവിടുത്തെ ജീവനക്കാർ തന്നെയാണ് നീക്കിയത്.
മാലിന്യം നീക്കത്തിൽ കോർപ്പറേഷൻ വീഴ്ച സംഭവിച്ചതെന്ന് ആരോപിച്ച് ആറ്റുകാൽ വാർഡ് ബിജെപി കൗൺസിലറുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. *
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us