പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസ്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആര്‍ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു

തന്റെ ഭാഗം കേള്‍ക്കാതെയാണ് പരാതി മജിസ്‌ട്രേറ്റ് പൊലീസിന് കൈമാറിയതെന്ന് ശ്രീലേഖ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി മ്യൂസിയം പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

New Update
Sreelekha R

തിരുവനന്തപുരം: പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. 

Advertisment

മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് പരാതി മജിസ്‌ട്രേറ്റ് പൊലീസിന് കൈമാറിയതെന്ന് ശ്രീലേഖ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി മ്യൂസിയം പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 


സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി നല്‍കിയ പരാതിയിലായിരുന്നു കേസ്. 


അതിജീവിതയുടെ പേരുവിവരം പരസ്യപ്പെടുത്തരുതെന്ന നിയമത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന പ്രതി, തന്റെ ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരകളുടെ പേരുവിവരം പരസ്യപ്പെടുത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

തനിക്കെതിരെ വ്യക്തിഹത്യ നടത്താന്‍ വേണ്ടി മാത്രം ഉയര്‍ത്തിക്കൊണ്ടുവന്ന പരാതിയാണ് ഇതെന്നും പ്രായപൂര്‍ത്തിയായവരുടെ പേരുകള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു ശ്രീലേഖ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ഡല്‍ഹി നിര്‍ഭയ കേസ്, കിളിരൂര്‍-കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടി, പെരുമ്പാവൂര്‍ പീഡന കേസ്, തുടങ്ങിയ കേസുകളിലെ ഇരകളുടെ അടക്കം വിവരങ്ങള്‍ പുറത്തുവിട്ടെന്ന പരാതിയിലായിരുന്നു ശ്രീലേഖയ്‌ക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.

Advertisment