നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി പുതുയുഗ യാത്ര ഇന്ന് സമാപിക്കും. സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

വൈകീട്ട് നടക്കുന്ന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

New Update
v-d-satheesan-1-1

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപനം ഇന്ന്. പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനം നടക്കുക. 

Advertisment

വൈകീട്ട് നടക്കുന്ന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് സെക്രട്ടേറിയേറ്റ് ആസാദ് ഗേറ്റിന് മുന്നിൽ വിഡി സതീശനെ തിരുവനന്തപുരം വട്ടിയൂർക്കാവ് നേമം മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവർത്തകർ സ്വീകരിക്കും. 

റാലിയായി പുത്തരിക്കണ്ടത്ത് എത്തും. സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി യുവാക്കൾ, സ്ത്രീകൾ വൃദ്ധർ എന്നിവർക്കായി ഗ്യാരന്റികൾ പ്രഖ്യാപിക്കാനാണ് സാധ്യത.

സമാപന സമ്മേളനത്തിൽ കെ സി വേണു ഗോപാൽ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും യുഡിഎഫ് കക്ഷി നേതാക്കളും പകെടുക്കും.

ഫെബ്രുവരി ആറിന് തുടങ്ങിയ യാത്ര നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.

Advertisment