/sathyam/media/media_files/2026/03/07/attukak-2026-03-07-22-46-41.jpg)
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യം ശേഖരിച്ച് തള്ളിയത് ഇഞ്ചക്കലിലെ കെഎസ്ആർടിസിയുടെ സ്ഥലത്തെന്ന് പരാതി.
പൊങ്കാലയ്ക്ക് ശേഷം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമടക്കം ഇഞ്ചയ്ക്കലുള്ള കെഎസ്ആർടിസിയുടെ സ്ഥലത്തേക്ക് തള്ളുകയായിരുന്നെന്നാണ് പരാതി.
വിവിധ സ്ഥലങ്ങളിൽ നിന്നും പൊങ്കാലയ്ക്കെത്തിയവർ നഗരത്തിലുപേക്ഷിച്ച മാലിന്യം തരം തിരിക്കാതെ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ലോറികളിൽ തള്ളിയിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
സമീപത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കെഎസ്ആർടിസിയുടെ സ്ഥലത്ത് ഒരു മൂലയിലായി മാലിന്യം തള്ളിയതായി കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.
രാത്രിയുടെ മറവിൽ ലോറികളിൽ ടൺ കണക്കിന് മാലിന്യമാണ് തള്ളിയതെന്നും അടിയന്തരമായി ഇത് നീക്കിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സ്ഥലത്ത് സന്ദർശനം നടത്തിയ സിപിഎം നേതാക്കൾ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us