New Update
/sathyam/media/media_files/2026/03/07/img208-2026-03-07-23-50-45.png)
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിങ് സഹകരണസംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല പാനലിന് വൻ വിജയം. 11 സീറ്റിലും സഹകരണ ജനാധിപത്യ മുന്നണി വിജയിച്ചു.
Advertisment
ശരാശരി 2000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയം. യുഡിഎഫ് പാനലിന് 3471 വോട്ടും എൽഡിഎഫ് പാനലിന് 1258 വോട്ടും ലഭിച്ചു.
കഴിഞ്ഞ തവണ (2021) ശരാശരി 49 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് വിജയം. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us