'സത്യൻ' നഗറിനെയും മോഹൻലാലിൻ്റെ മുടവൻമുകളിനെയും തൊട്ട് പുതിയ പാലം. കാലഘട്ടങ്ങളെ ബന്ധിപ്പിക്കും വികസനമെന്ന് മുഖ്യമന്ത്രി

നടൻ സത്യന്റെയും നടൻ മോഹൻലാലിന്റെയും രണ്ട് കാലഘട്ടങ്ങളെ കൂട്ടിമുട്ടിക്കുന്ന പാലമാണിതെന്നും ഉദ്ഘാടന പ്രസംഗത്തിൽ പിണറായി ചൂണ്ടിക്കാട്ടി. 

New Update
tvm

 തിരുവനന്തപുരം:  മുടവൻമുകൾ - സത്യൻ നഗർ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടെ നാടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം നാടിന് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Advertisment

നടൻ സത്യന്റെയും നടൻ മോഹൻലാലിന്റെയും രണ്ട് കാലഘട്ടങ്ങളെ കൂട്ടിമുട്ടിക്കുന്ന പാലമാണിതെന്നും ഉദ്ഘാടന പ്രസംഗത്തിൽ പിണറായി ചൂണ്ടിക്കാട്ടി. 

2021 ൽ എൽ ഡി എഫ് സർക്കാരിന് ജനങ്ങൾ നൽകിയ തുടർഭരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചുവെന്നും അതിലൊന്നാണ് ഈ പാലമെന്നും പിണറായി വിവരിച്ചു.

5 വ‍ർഷത്തെ ഭരണം കേരളത്തിന് സമാനതകളില്ലാത്ത വികസനത്തിന്‍റെ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertisment