/sathyam/media/media_files/6Q69LEGVacH9Y7nHbdEA.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മന്ത്രി കെ.ബി.ഗണേഷ് കുമാറിന് എതിരെ പടയൊരുക്കം.
കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അസ്വാരസ്യങ്ങളുണ്ടെന്ന വിവരം പ്രചരിപ്പിച്ചും എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് സ്ഥാനത്ത് തുടരുന്നതിന് എതിരെ പരാതികൾ ഉന്നയിച്ചുകൊണ്ടുമാണ് ഗണേഷ് കുമാറിന് എതിരെ പടനീക്കം നടക്കുന്നത്.
കുടുംബ പ്രശ്നങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും അപവാദ പ്രചരണത്തിൻെറ സ്വഭാവത്തിലുളള വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്.
ഇതിനോട് ഗണേഷ് കുമാറോ അടുത്ത വൃത്തങ്ങളൊ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രചരിപ്പിക്കുന്ന വിവരങ്ങൾ സത്യമാണോ എന്നതിൽ യാതൊരു സ്ഥിരീകരണവുമില്ല.
എന്നാൽ ദുസൂചനകളും മറ്റുമായി സൈബറിടങ്ങളിൽ വലിയ പ്രചാരണമാണ് ഈ വിഷയത്തിൽ നടക്കുന്നത്.
ഗണേഷ് കുമാർ പ്രതികരണത്തിന് മുതിരാത്തത് കൊണ്ട് ഇതുസംബന്ധിച്ച ചർച്ച രാഷ്ട്രീയ തലത്തിലേക്ക് കടന്നിട്ടില്ല.
എന്നാൽ സമുദായ നേതൃത്വത്തിൽ നിന്ന് ഗണേഷ് കുമാറിനെ നീക്കാനുളള നീക്കങ്ങൾ രാഷ്ട്രീയതലത്തിലും വലിയ ചർച്ചയായിട്ടുണ്ട്.
പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് പദവിയിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ തുടരുന്നതിനെതിരെ നേതൃത്വത്തിലെ ഒരു വിഭാഗം അംഗങ്ങൾ രംഗത്ത് വന്നതാണ് വിവാദമായത്.
ഗണേഷിനെ താലൂക്ക് യൂണിയൻ അധ്യക്ഷ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയാണ് സമീപിച്ചിരിക്കുന്നത്.
എൻ.എസ്.എസ് ഡയറക്ടർ കൂടിയായ ഗണേഷ് കുമാറിനോട് ജി.സുകുമാരൻ നായർക്ക് അത്രകണ്ട് താൽപര്യമില്ല.
എന്നാൽ ആർ.ബാലകൃഷ്ണപിളളയുടെ പിന്തുടർച്ചക്കാരൻ എന്ന നിലയിൽ സമുദായ നേതൃത്വത്തിൽ തുടരാൻ അനുവദിക്കുകയാണെന്നാണ് സൂചന.
പത്മ കഫെ നിർമ്മാണത്തിലെ അഴിമതി ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഗണേഷ് കുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അംഗങ്ങൾ അറിയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
വ്യക്തിപരമായ ആക്ഷേപങ്ങളോട് മൌനം പാലിക്കുന്ന ഗണേഷ് കുമാർ സമുദായ നേതൃത്വത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തോട് പ്രതികരിച്ചിട്ടുണ്ട്.
നായർ സമുദായ അംഗങ്ങൾക്കിടിയൽ അന്തഛിദ്രം ഉണ്ടാക്കാനുളള കോൺഗ്രസ് നേതാക്കളുടെ ശ്രമമാണ് താലൂക്ക് യൂണിയൻ നേതൃത്വത്തിൽ നിന്ന് മാറ്റണമെന്ന പരാതിയെന്നാണ് കെ.ബി. ഗണേഷ് കുമാറിൻെറ പ്രതികരണം
പത്തനാപുരം മണ്ഡലത്തെ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിനിധീകരിക്കുന്ന കെ.ബി.ഗണേഷ് കുമാറിനെ ഇത്തവണ മുട്ടു കുത്തിച്ചേ മതിയാകു എന്ന ദൃഢനിശ്ചയത്തിലാണ് കോൺഗ്രസ് നേതൃത്വം.
2021ൽ പത്തനാപുരത്തെ ഗണേഷ് കുമാറിൻെറ എതിരാളിയായ ജ്യോതികുമാർ ചാമക്കാല കഴിഞ്ഞ 5 വർഷമായി പത്തനാപുരത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്.വീടുകൾ സന്ദർശിച്ചും അവശ്യ ഘട്ടത്തിൽ ജനങ്ങൾക്ക് സഹായം എത്തിച്ചും ജ്യോതികുമാർ ചാമക്കാല എല്സാ മേഖലിയിൽ ഇടപെടുന്നുണ്ട്.
പത്തനാപുരത്തെ എൻ.എസ്.എസ് യൂണിയനുമായി കെ.ബി ഗണേഷ് കുമാറിന് വൈകാരിക ബന്ധമുണ്ട്.ഓർമ്മയുളള കാലം മുതൽ പിതാവ് ആർ.ബാലകൃഷ്ണപിളളയാണ് എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡൻറ്.
ബാലകൃഷ്ണപിളളയുടെ അനാരോഗ്യത്തെ തുടർന്നാണ് ഗണേഷ് കുമാർ യൂണിയൻ തലപ്പത്തേക്ക് വരുന്നത്.
പിതാവ് ദശാബ്ദങ്ങളോളം അധ്യക്ഷപദം കൈയ്യാളുമ്പോഴൊന്നും കാര്യമായ എതിർശബ്ദങ്ങളുണ്ടായിട്ടില്ല.
എന്നാൽ ഗണേഷ് കുമാറിൻെറ കാലത്ത് ഇതാദ്യമായി അഴിമതി ആരോപണവും പുറത്താക്കണമെന്ന ആവശ്യവും ഉയരുകയാണ്.
പത്മകഫേയുമായി ബന്ധപ്പെട്ട അഴിമിതിയാരോപണത്തിന് ഉപരി ഏകാധിപത്യപരമായ സമീപനവും നടപടികളുമാണ് ഗണേഷിന് എതിരെ തിരിയാൻ നേതൃത്വത്തിലെ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഉയർന്നുവന്ന ആരോപണങ്ങളെ കെ ബി ഗണേഷ് കുമാർ പൂർണ്ണമായും തള്ളുകയാണ്.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാക്കളുടെ വക്രബുദ്ധിയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് ഗണേഷ് കുമാറിൻെറ പ്രതികരണം.
എന്തൊക്കെ ആക്ഷേപങ്ങൾ പടച്ചുവിട്ടാലും പത്തനാപുരത്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഗണേഷ് കുമാർ ആത്മവിശ്വാസം.
ഗണേഷ് കുമാറിനെ താലൂക്ക് യൂണിയൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യത്തോടെ എൻഎസ്എസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us