ചരിത്രവിജയത്തിന്റെ ശിൽപിക്ക് ജന്മനാടിന്റെ ആദരം. ടി 20 ലോകകപ്പ് വിജയത്തിനു പിന്നാലെ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ താരത്തെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചു. ആര്‍പ്പുവിളികളോടെയാണ് സഞ്ജുവിനെ സ്വീകരിച്ച് ആരാധകർ

സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ എ റഹിം എംപിയും ഒപ്പമുണ്ടായിരുന്നു. പ്രിയതാരത്തെ കാണാൻ നിരവധി ആരാധകരാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. 

New Update
img(213)

തിരുവനന്തപുരം: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ചരിത്രവിജയത്തിന് ശേഷം മലയാളി സൂപ്പർതാരം സഞ്ജു സാംസൺ കേരളത്തിലെത്തി. അഹമ്മദാബാദിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചു. 

Advertisment

സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ എ റഹിം എംപിയും ഒപ്പമുണ്ടായിരുന്നു. പ്രിയതാരത്തെ കാണാൻ നിരവധി ആരാധകരാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. 


ആര്‍പ്പുവിളികളോടെയാണ് സഞ്ജുവിനെ അവര്‍ വരവേറ്റത്. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് സഞ്ജു പറഞ്ഞു. 


മലയാളികളുടെ അഭിമാനമായ സഞ്ജുവിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോ​ഗിക സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. 

തിരുവനന്തപുരത്ത് വെച്ചായിരിക്കും പരിപാടി. ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിജയശിൽപി സഞ്ജുവായിരുന്നു. തുടർച്ചയായി മൂന്നാം കളിയിലും അർധസെഞ്ചുറി നേടിയ സഞ്‌ജു 46 പന്തിൽ 89 റണ്ണെടുത്തു. 

അഹമ്മദാബാദ്‌ സ്റ്റേഡിയത്തിൽ എട്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടിച്ച്‌ കാണികളെ ത്രസിപ്പിച്ചാണ്‌ ക്രീസ് വിട്ടത്. പരമ്പരയിലുടനീളം നടത്തിയ മിന്നുന്ന പ്രകടനത്തിൽ ലോകകപ്പിലെ താരമാകുകയും ചെയ്തു.  

Advertisment