Advertisment

'മെരുങ്ങണം മാറണം': അൻവർ അകത്തേക്കെങ്കിൽ അഹംഭാവം അനുവദിക്കില്ലെന്ന് യു.ഡി.എഫിൽ ചർച്ച. മുന്നണി മര്യാദകൾ പാലിക്കുമോയെന്ന് നേതാക്കൾക്ക് ആശങ്ക. സഹകരിപ്പിച്ചാൽ മതിയെന്ന് ചിലർ. പാർട്ടിയിൽ എടുക്കണമെന്ന് മറ്റ് ചിലർ. നിബന്ധനകൾ വെയ്ക്കണമെന്നും ആവശ്യം. അൻവർ വിഷയത്തിൽ യു.ഡി.എഫിൽ ചൂട് പിടിച്ച് ചർച്ചകൾ

മുമ്പ് പി.സി ജോർജ്ജ് യു.ഡി.എഫിനൊന്നാകെ അപമാനം വരുത്തിവെച്ചയാളാണെന്നും അതേ സ്വഭാവ വിശേഷങ്ങളുള്ള അൻവറിനെ ഉൾക്കൊള്ളിക്കുന്നത് സൂക്ഷിച്ച് വേണമെന്നുമാണ് ഘടകകക്ഷികളിൽ ചിലരുടെ ആവശ്യം.

New Update
sudhakaran anwar stheeshan

തിരുവനന്തപുരം: ജയിൽ മോചിതനായ പി.വി അൻവറിന്റെ യു.ഡി.എഫ് പ്രവേശം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. മുന്നണിയിലേക്ക് അദ്ദേഹത്തെ എടുക്കണമെങ്കിൽ ചില നിബന്ധകൾക്ക് അനുസൃതമാവണമെന്ന ആവശ്യവും പൊതുവേ ഉയരുന്നുണ്ട്. 

Advertisment

മുമ്പ് പി.സി ജോർജ്ജ് യു.ഡി.എഫിനൊന്നാകെ അപമാനം വരുത്തിവെച്ചയാളാണെന്നും അതേ സ്വഭാവ വിശേഷങ്ങളുള്ള അൻവറിനെ ഉൾക്കൊള്ളിക്കുന്നത് സൂക്ഷിച്ച് വേണമെന്നുമാണ് ഘടകകക്ഷികളിൽ ചിലരുടെ ആവശ്യം.


മുന്നണിയിലേക്ക് വരികായാണെങ്കിൽ തന്നെ കോൺഗ്രസിന്റെ പടലപിണക്കങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ഉപയോഗിക്കാൻ അനുവദിക്കാനാവില്ലെന്നും ഒരു ഘടകകക്ഷിനേതാവ് വ്യക്തമാക്കുന്നു. 


നിലവിൽ പ്രശ്‌നങ്ങളില്ലാതെ പോകുന്ന മുന്നണിയിൽ ഒരാളെ എത്തിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ആത്മഹ്യാപരമായിരിക്കും. 

അതുകൊണ്ട് തന്നെ കൂട്ടായ ചർച്ച നടത്തി എല്ലാ കക്ഷിനേതാക്കളുടെയും അഭിപ്രായങ്ങൾ കേട്ട ശേഷം മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ചില കക്ഷിനേതാക്കളും അഭിപ്രായപ്പെടുന്നു.


ഇടതുമുന്നണിയിൽ അംഗമായിരുന്നപ്പോൾ വെച്ചു പുലർത്തിയ അഹംഭാവം ഇവിടെ അനുവദിക്കാനാവില്ലെന്നും അഭിപ്രായങ്ങളുണ്ട്. അൻവറിന്റെ പാർട്ടിയെ കോൺ്രഗസിൽ ലയിപ്പിച്ച് അദ്ദേഹത്തെ ഉൾക്കൊള്ളണമെന്ന വാദവും ഉയരുന്നുണ്ട്.


കോൺ്രഗസിലോ ലീഗിലോ അംഗത്വം ലഭിച്ചാൽ മറ്റ് പ്രശ്‌നങ്ങളില്ലാതെ യു.ഡി.എഫിന്റെ ഭാഗമാവാൻ കഴിയുമെന്നതാണ് ഇക്കാര്യത്തിൽ അൻവറും നേട്ടമായി കാണുന്നത്.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മന്ത്രി സ്ഥാനമടക്കമുള്ളവ വിലപേശി നേടാമെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു.


എന്നാൽ അൻവറിനെ മുന്നണിയിലോ കോൺഗ്രസിലോ എടുക്കുന്നതിനോട് ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്. 


അതുകൊണ്ട് തന്നെ ആദ്യം മുന്നണിയുമായി സഹകരിപ്പിച്ച ശേഷം മാത്രം യു.ഡിഎഫിൽ അംഗത്വം നൽകിയാൽ മതിയെന്ന നിലപാടാണ് സവീകരിക്കേണ്ടതെന്ന തരത്തിലും ആലോചനകളുണ്ട്. 

മുമ്പ് ഐ.എൻ.എല്ലിന്റെയും നിലവിൽ കോവൂർ കുഞ്ഞുമോന്റെയും കാര്യത്തിൽ എൽ.ഡി.എഫ് സ്വീകരിക്കുന്ന ശൈലിയാണ് അൻവറിന്റെ കാര്യത്തിൽ കൂടുതൽ സ്വീകാര്യമാവുകയെന്ന വാദവും അനൗദ്യോഗിക ചർച്ചകളിൽ ഉയരുന്നു. 

മുന്നണിയിൽ എടുത്താൽ പോലും ഭരണത്തിൽ എത്തുന്ന സമയത്ത് മന്ത്രി സ്ഥാനമടക്കമുള്ള നിർണായക പദവികൾ നൽേകണ്ടതില്ലെന്ന പഴയ നിബന്ധന കർശനമായി നടപ്പാക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച്ച വേണ്ടെന്നാണ് പൊതുവിലയിരുത്തലുള്ളത്.

Advertisment