Advertisment

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി

പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധിസംബന്ധിച്ച ഉത്തരവിറക്കിയത്. എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കും അവധിബാധകമാണ്.

New Update
SCHOOL KALOLSAVAM 63

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ.

Advertisment

പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധിസംബന്ധിച്ച ഉത്തരവിറക്കിയത്. എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കും അവധിബാധകമാണ്.  


കലോത്സവത്തിനു വേദിയാവുന്ന സ്കൂളുകൾ കൂടാതെ മറ്റു സ്‌കൂളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


നേരത്തെ വേദികള്‍ക്കും താമസ സൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുകയാണ്. പോയിനന്‍റ് പട്ടികയിൽ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Advertisment