Advertisment

ഭിന്നശേഷിക്കാരനായ ഡോക്ടറുടെ സ്ഥാനക്കയറ്റ ഉത്തരവ് നടപ്പാക്കിയില്ല. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറന്‍റ്

ഭിന്നശേഷിക്കാരനായ ആരോഗ്യവകുപ്പിലെ ഡോ. ഉണ്ണിക്കൃഷ്ണന് വികലാംഗ ക്വാട്ടയില്‍ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കണമെന്ന ഉത്തരവ് രാജന്‍ ഖോബ്രഗഡെ നടപ്പിലാക്കിയിരുന്നില്ല. സുപ്രീം കോടതി വരെ അംഗീകരിച്ച സ്ഥാനക്കയറ്റം നിഷേധിച്ചതിനെതിരേയായിരുന്നു ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതും ലംഘിച്ചതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

New Update
rajan khobragade

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറന്‍റ്. ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന ഉത്തരവ് ലംഘിച്ചതിന്റെ പേരില്‍ രാജന്‍ ഖോബ്രഗഡയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

Advertisment

ഭിന്നശേഷിക്കാരനായ ആരോഗ്യവകുപ്പിലെ ഡോ. ഉണ്ണിക്കൃഷ്ണന് വികലാംഗ ക്വാട്ടയില്‍ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കണമെന്ന ഉത്തരവ് രാജന്‍ ഖോബ്രഗഡെ നടപ്പിലാക്കിയിരുന്നില്ല.


സുപ്രീം കോടതി വരെ അംഗീകരിച്ച സ്ഥാനക്കയറ്റം നിഷേധിച്ചതിനെതിരേയായിരുന്നു ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതും ലംഘിച്ചതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.


ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നൽകി. 

2023 ഓഗസ്റ്റ് ഒന്‍പതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഈ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. തുടര്‍ന്ന് ഉണ്ണിക്കൃഷ്ണന്‍ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 


ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പുനപരിശോധനാ ഹര്‍ജിയും സുപ്രിംകോടതി തള്ളി. തുടര്‍ന്നാണ് ഉത്തരവിറക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയത്. 


എന്നാൽ ഡോ.ബി ഉണ്ണികൃഷ്ണന് അനുകൂലമായ തീരുമാനമെടുക്കണമെന്ന ഉത്തരവ് ആരോഗ്യ വകുപ്പ് സ്വീകരിച്ചില്ല. തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ചിന്റെ അറസ്റ്റ് വാറന്റ്.

 

Advertisment